ന്യൂഡൽഹി: രാജ്യത്തെ വിദേശനാണയ കരുതൽ ശേഖരത്തിൽ മാർച്ച് 22-ഓടെ 14 കോടി ഡോളറുടെ വർദ്ധനവുണ്ടായെന്ന് ആർബിഐ. 64,263.1 കോടി ഡോളറിലാണ് നിലവിൽ എത്തിയിരിക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം ഇത് സർവകാല റെക്കോർഡാണ്. തുടർച്ചയായി അഞ്ചാമത് ആഴ്ചയാണ് വിദേശ നാണയശേഖരത്തിൽ വർദ്ധനവുണ്ടാകുന്നത്.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇന്ത്യൻ മൂലധന വിപണിയിലേക്ക് വൻതോതിൽ പണമൊഴുക്കിയത് ഡോളറിന്റെ ഉൾപ്പെടെയുള്ള വിദേശ കറൻസികളുടെ മൂല്യവർദ്ധനയ്‌ക്കും വിദേശ നാണയ ശേഖരം വർദ്ധികക്കുന്നതിനും ഇടയാക്കി. വിദേശ നാണയശേഖരത്തിലെ മുഖ്യഘടകമാണ് വിദേശ കറൻസി ആസ്തി അഥവാ ഫോറിൻ കറൻസി അസ്റ്റ്. എന്നാൽ മാർച്ച് മാർച്ച് 22-ഓടെ അവസാനിച്ച വാരത്തിൽ 12.3 കോടി ഡോളർ താഴ്ചയിലെത്തി 56,826.4 കോടി ഡോളറിൽ എത്തി.
വിദേശ നാണയശേഖരം ഡോളറിലാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇതിൽ ഡോളറിന് പുറമെ യെൻ, യൂറോ, പൗണ്ട് എന്നിവയും ഉൾപ്പെടുത്താറുണ്ട്. ആർബിഐയുടെ കൈവശമുള്ള കരുതൽ സ്വർണശേഖരത്തിലും വർദ്ധനവുണ്ടായി. 34.7 കോടി ഡോളർ ഉയർന്ന് 5,148.7 കോടി ഡോളറിൽ എത്തി. നിലവിൽ 4.28 ലക്ഷം കോടി രൂപയുടെ കരുതൽ സ്വർണശേഖരമാണ് റിസർവ് ബാങ്കിന്റെ പക്കലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: