ചിറ്റഗോഗ്: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്ക വിജയത്തിലേക്ക്. മത്സരത്തിന്റെ അഞ്ചാംദിവസത്തിലേക്ക് പിരിയുമ്പോള്‍ ആതിഥേയരായ ബംഗ്ലാദേശ് 242 റണ്‍സ് പിന്നിലാണ്. കൈയ്യിലുള്ളത് മൂന്ന് വിക്കറ്റും.
സ്കോര്‍: ശ്രീലങ്ക- 531, 157/7(ധഡിക്ലയേര്ഡ്); ബംഗ്ലാദേശ്- 178, 268/7(67 ഓവറുകള്‍)
രാവിലെ ഒരു മണിക്കൂര്‍ കൂടി ബാറ്റ് ചെയ്ത ശേഷം ശ്രീലങ്ക രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 511 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശിന് മുന്നില്‍ വച്ചത്. ഇതിനെതിരെ ബാറ്റ് ചെയ്യാന്‍ ആരംഭിച്ച ബംഗ്ലാദേശ് ബാറ്റര്‍മാരെ കൃത്യമായ ഇടവേളകളില്‍ പുറത്താക്കാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. പ്രതീക്ഷയോടെ പിടിച്ചു നിന്ന മോനിമുല്‍ ഹഖിനെ(50) പ്രഭാത് ജയസൂര്യ പുറത്താക്കി. ഷാക്കിബ് അല്‍ ഹസനെ(36) കമിന്ദു മെന്‍ഡിസും പുറത്താക്കി. പിന്നീട് ലങ്കന്‍ നിരയില്‍ കാര്യമായ ചെറുത്തു നില്‍പ്പ് നടത്തിയത് മെഹ്ദി ഹസന് മിറാസ് ആണ്. 49 പന്തുകളില്‍ 44 റണ്‍സുമായി താരം പുറത്താകാതെ നില്‍ക്കുകയാണ്. പത്ത് റണ്‍സെടുത്ത് തൈജുല്‍ ഇസ്ലാം ആണ് കൂട്ടിനുള്ളത്.
തുടക്കത്തിലേ ബംഗ്ലാസ്കോര് 39 റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍ സാക്കില്‍ ഹസനെ(19) പുറത്താക്കി വിശ്വ ഫെര്‍ണാണ്ടോ ആണ് ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ലഹിരു കുമാര, പ്രഭാത് ജയസൂര്യ, കമിന്ദു മെന്‍ഡിസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളുമായി ബംഗ്ലാ നിരയെ വീഴ്ത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: