കോട്ടയം: പൊതുമേഖല സ്ഥാപനമായ ബാങ്ക് ഓഫ് ബറോഡ കേരളത്തില്‍ 11 ശാഖകള്‍ കൂടി തുറക്കും. കഴിഞ്ഞമാസം 6 ശാഖകള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു ഇപ്പോള്‍ കേരളത്തില്‍ 226 ശാഖകളുണ്ട്. കേരളത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശാഖകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത.് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ,് എറണാകുളം ജില്ലയിലെ മുളന്തുരുത്തി, കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, കൊല്ലം ജില്ലയിലെ ഭരണിക്കാവ്, കടക്കല്‍, ഇടുക്കി ജില്ലയിലെ വണ്ണപ്പുറം എന്നിവിടങ്ങളിലാണ് കഴിഞ്ഞമാസം പുതിയ ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സാമ്പത്തിക സേവനം ലക്ഷ്യമാക്കിയാണ് ശാഖകള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് എറണാകുളം സോണല്‍ ഹെഡ് ശ്രീജിത്ത് കൊട്ടാരത്തില്‍ അറിയിച്ചു. 8225ശാഖകളാണ് ഇപ്പോള്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇന്ത്യയിലാകെ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: