തിരുവനന്തപുരം: പിഎഫ്ഐ – എസ്ഡിപിഐ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് തീവ്രവാദ സഖ്യം മറനീക്കി പുറത്തുവന്നിരിക്കുന്നുവെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആഗോള തീവ്രവാദ സംഘടനയുമായി ഒരു രാഷ്ട്രീയ പാര്‍ട്ടി തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തുന്നത്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയമായ അധ:പതനമാണ് എസ്ഡിപിഐയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിലൂടെ വെളിപ്പെടുന്നത്. ഇത് ഭാരതത്തിന്റെ ഐക്യത്തിനും അഖന്ധതയ്ക്കും ഗുരുതര വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഏതാനും മാസങ്ങളായി ഇരു സംഘടനാ നേതാക്കള്‍ ദല്‍ഹിയിലും കേരളത്തിലും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ തീരുമാനം പുറത്തുവന്നിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പിഎഫ്ഐയെ നിരോധിച്ചത്. മതപരമായ കലാപം സൃഷ്ടിക്കല്‍, ഹിന്ദു ക്രൈസ്തവ നേതാക്കളെ കൊലപ്പെടുത്താനുള്ള നീക്കം, വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തുക, രാജ്യദ്രോഹ പ്രവര്‍ത്തനം ഇതെല്ലാം തെളിവ് സഹിതം അണിനിരത്തിയാണ് നിരോധിച്ചത്. പിഎഫ്ഐയുമായി എസ്ഡിപിഐയ്ക്ക് പൊക്കിള്‍ ബന്ധമെന്ന് എല്ലാവര്ക്കും അറിയാം. കേരളത്തില്‍ തോസഫ് മാഷിന്റെ കൈവെട്ടല്‍ സിഐഎ സമരകാലത്ത് വാട്സ്ആപ്പ് ഹര്‍ത്താലില്‍ ഹിന്ദു ക്രൈസ്തവ സ്ഥാപനങ്ങള്‍ തകര്‍ത്തത്.അഞ്തുവയസുകാരനായ കുട്ടിയെകൊണ്ട് അവിലും മലരും കരുതിക്കോ കുന്തിരിക്കം കരുതിക്കോ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ഹിന്ദു ക്രൈസ്ത സമൂഹത്തെ കൂട്ടക്കൊല നടത്തുമെന്ന് പറഞ്ഞ സംഘടനയാണ് എസ്ഡിപിഐ.
അത്തരം സംഘടനയുമായാണ് കോണ്‍ഗ്രസ് രാഷ്ട്രീയ സഖ്യം ഉണ്ടായക്കിയത്. ഇത് ഇവിടെമാത്രമല്ല ഇന്ത്യയിലെ പലസ്ഥലങ്ങളിലും തീവ്രവാദ സംഘടനകളുമായി സഖ്യമുണ്ട്. ഒവൈസിയുമായി സഖ്യമുണ്ട്. അതിന്റെ ഭാഗമായാണ് കേരളത്തിലെയും സഖ്യം. ഇതിന് രാഹുല്‍ ഗാന്ധി തന്നെയാണ് നേതൃത്വം നല്‍കുന്നത്. വയനാട്ടില്‍ അമേഠി ആവര്‍ത്തിക്കാതിരിക്കാനും വയനാട്ടിലെ വിജയം സുനിശ്ഛിതമാക്കാനും രാഹുല്‍ ഗാന്ധിതന്നെ നേരിട്ട് ചര്‍ച്ച നടത്തിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുസ്ലീം ലീഗ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചാണ് എസ്ഡിപിഐ കോണ്‍ഗ്രസ് ചര്‍ച്ച നടന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം പുറത്തുവന്നത്.
കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണമാണ് ഏറ്റവും വിചിത്രമായത്. വി.ഡി. സതീശനും എം.എം. ഹസനും പറഞ്ഞത് തെരഞ്ഞെടുപ്പ് സമയത്ത് പലസംഘടനകളും പിന്തുണ പ്രഖ്യാപിക്കുമെന്നാണ്. സൗജന്യമായി കിട്ടുന്നത് വിഷമാണെങ്കില്‍ ആരെങ്കിലും കഴിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരമൊരു രാജ്യദ്രോഹ സംഘടന പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ വേണ്ടെന്ന പറയാനുള്ള ദേശാഭിമാനബോധവും ദോശസ്നേഹവും കോണ്‍ഗ്രസിന് ചോര്‍ന്നുപോയി എന്നും പറഞ്ഞു.
യുഡിഎഫുമായി മാത്രമല്ല പല മണ്ഡലങ്ങളിലും എല്‍ഡിഎഫുമായും എസ്ഡിപിഐ രാഷ്ട്രീയ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കോട് ലോകസഭ മണ്ഡലത്തില്‍ എസ്ഡിപിഐ പിന്തുണ എല്‍ഡിഎഫിനാണെന്നാണ് പറയുന്നത്. ഇളമരം കരീമിനെ പോസ്റ്ററില്‍ കരീമിക്ക എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് എസ്ഡിപിഐയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്. ഇതെല്ലാം കോഴിക്കോടിലെ ജനങ്ങള്‍ക്കറിയാം.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനും പിന്തുണ പ്രഖ്യാപിക്കും എന്നാണ് ധാരണയാണ് എസ്ഡിപിഐ ഇരുമുന്നണികളുമായി എടുത്തിട്ടുള്ളത്. ഇവരുടെ മറ്റൊരു ധാരണയാണ് യുഡിഎഫിന്റെ വടകരയിലെയും തൃശൂരിലെയും സ്ഥാനാര്‍ത്ഥികളുടെ മാറ്റം.
എസ്ഡിപിഐയുടെ അല്ലെങ്കില്‍ തീവ്രവാദ കണ്‍സോര്‍ഷ്യത്തിന്റെ കണ്ഫ്യൂഷന് നിര്‍ദ്ദേശപ്രകാരമാണെന്ന വാര്‍ത്തയും പുറത്തു വന്നിട്ടുണ്ട്. നേമം പരീക്ഷണം തൃശൂരും വേണമെന്ന് എസ്ഡിപിഐയുടെ ആവശ്യത്തിലാണ് സ്ഥാനാര്‍ത്ഥികളെ പരസ്പരം മാറ്റിയത്. നേരത്തെ ഇരുട്ടത്ത് ഒരുമിച്ച് അത്താഴം കഴിച്ചിരുന്നത് ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയുടെ യുഡിഎഫ് എല്‍ഡിഎഫ് ബന്ധം ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും മതേതര വിശ്വാസികളും ദേശസ്നേഹികളും ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ രംഗത്തുവരണം. ജനാധിപത്യരീതിയില്‍ പ്രതികരിക്കണം. അതിന് എന്‍ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നും കൃഷ്ണദാസ് പറഞ്ഞു.
എല്‍ഡിഎഫ് അധികാര ദുര്‍വിനിയോഗം നടത്തുന്നു: പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും എല്‍ഡിഎഫും സംസ്ഥാനത്ത് അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗങ്ങളുടെ അച്ചടിച്ച പുസ്തകം സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നു. ഇത് നഗ്നമായ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനമാണ്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പിആര്‍ഡി അച്ചടിച്ച 60 ലക്ഷം പുസ്തകങ്ങളാണ് സിപിഎമ്മുകാര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത്. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്കി. മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണ്. ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ബിജെപിയുടെ പരാതിയില്‍ കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വം നടത്തുവാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷനും ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിവേദനം നല്‍കിയിട്ടുണ്ടെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: