തദേജതി തന്നൈജതി
തദ്ദുരെ തദ്വന്തികേ
തദന്തരസ്യ സര്‍വസ്യ
തദു സര്‍വ്വസ്യാസ്യ ബാഹ്യതഃ
(അത് ചലിക്കുന്നു, അത് ചലിക്കുന്നില്ല, അത് ദൂരത്താകുന്നു അത് അടുത്തുമാകുന്നു, അത് എല്ലാത്തിന്റെയും ഉള്ളിലുണ്ട്, അത് ഇതിന്റെ എല്ലാത്തിന്റെയും പുറത്തും ഉണ്ട്).
അത് ചലിക്കുന്നുണ്ട്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് ചലിക്കുന്നില്ല. അത് വളരെ ദൂരെയാണ്, അപ്പോഴും അത് വളരെ അടുത്തുമാണ്; തൊട്ടടുത്ത്. ഈ കാണുന്ന എല്ലാത്തിന്റെയും ഉള്ളിലുണ്ട്. എന്നാല്‍ പരമമായ സത്യം ഇതിനെല്ലാം പുറത്തുമാണ്.
അത് ചലിക്കുന്നുണ്ടെന്നും അതേ സമയം അത് ചലിക്കുന്നില്ല എന്നെല്ലാം പറയുന്നതിന്റെ അന്തരാര്‍ത്ഥം കഴിഞ്ഞ ശ്ലോകം ശരിക്ക് മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് വേഗം അറിയാന്‍ കഴിയും. പരമാത്മാവായ യഥാര്‍ത്ഥ ബോധം ചലിക്കുന്നില്ല, സമുദ്രാടിത്തട്ടിലെ ജലം പോലെ തീര്‍ത്തും നിശ്ചലമാണ് ആ സത്യം. അത് നില്‍ക്കുന്നത് വളരെ ദൂരെയാണ്. എന്നുപറഞ്ഞാല്‍ സ്ഥലമായ ശരീരതലത്തിലുള്ളതല്ല യഥാര്‍ത്ഥ ബോധമെന്നും, അത് അത്യന്തം സൂക്ഷ്മമായ മറ്റൊരു തലത്തില്‍ നിന്നാണ് പ്രകാശിക്കുന്നതെന്നുമാണ്. എന്നാല്‍ അതേ ചൈതന്യം തന്നെയാണ് ശരീരങ്ങളില്‍ പ്രതിഫലിച്ചു മനസ്സായി നില്‍ക്കുന്നത്. ആ യാഥാര്‍ത്ഥ്യത്തെയാണ്, അവന് ദൂരെയാണെങ്കിലും വളരെ വളരെ അടുത്താണെന്നും, എല്ലാത്തിന്റെയും ഉള്ളിലുള്ള സത്യമെന്നും പറ യുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. തൊട്ടടു ത്ത് നിന്ന് ചലിക്കുന്ന ബോധഭാവമാണ് ജീവാത്മാവ്. ഒട്ടും ചലിക്കാതെ സര്‍വവും നിറഞ്ഞ് നില്ക്കുന്ന ബോധഭാവമാണ് പരമാത്മാവ്.
രണ്ട് ശ്ലോകങ്ങളിലുമായി പറഞ്ഞ ജീവാത്മാപരമാത്മാ ബന്ധത്തെ വ്യക്തമായി അറിയാന്‍ ഒരു ചിത്രത്തെ സ്മരിച്ചാല്‍ മതി. ഒരു ഇല്ലത്തിന്റെ ഭാഗമായ ചെറിയ ഒരു കുളം. ഇല്ലത്തിന് അടുത്തായാണ് അത് സ്ഥിതിചെയ്യുന്നത്. പകല്‍ സമയമായതിനാല്‍ എല്ലായിടവും സൂര്യപ്ര കാശത്താല് തെളിഞ്ഞ് നില്‍ക്കുകയാണ്.
കുളത്തില്‍ പതിച്ച സൂര്യരശ്മികള്‍, പ്രകാശത്തിന്റെ പല തുണ്ടുകളായി ഇല്ലത്തിന്റെ മണ്ചുമരില് പ്രതിഫലിച്ചു. ജലത്തിലെ ചലനങ്ങളാണ് ആ പ്രതിഫലനത്തെ ചഞ്ചലമാക്കുന്നത്. ഇതുപോലെ പരമജ്യോതിസ്സായ ബോധം, ശരീരത്തിലെ ചലിച്ചുകൊണ്ടിരിക്കുന്ന പ്രാണ നില് എത്തുമ്പോള്‍, അതില്‍നിന്നുണ്ടാകുന്ന പ്രതിഫലനങ്ങളും ചലിക്കുന്ന അവസ്ഥയിലായിരിക്കും. ശരീരമാകുന്ന മണ്‍ചുവരില്‍ പല പല തുണ്ടുകളായി ബോധം ചലിക്കുമ്പോള്‍, അത് ജീവാത്മാവ്. ചലിക്കാതെ നില്ക്കുമ്പോള് അത് പരമാത്മാവ്. സൂര്യനെപോലെ പുറത്തുനിന്ന് (ശരീരത്തിന്റെ ഭാഗമല്ലാതെ നിന്ന്) പ്രകാശിക്കുന്നതിനാലാണ് പരമമായ സത്യം ഇതിനെല്ലാം പുറത്തുമാണെന്ന് പറയുവാന്‍ കാരണം.
ഇങ്ങനെ സ്വയം ചലിക്കാതെ, പ്രാണനിലൂടെ സര്‍വതിനേയും യും ചലിപ്പിച്ച് കൊണ്ട്, ജ്യോതി സ്വരൂപന് ജീവാത്മാവായും പരമാത്മാവാ യും പ്രകാശിച്ച് നില്‍ക്കുന്നതാണ് ഈ പ്രപഞ്ചം. ഇതിലൂടെ വെളിവാകുന്ന ഒരു രഹസ്യ മുണ്ട്, എപ്പോള്‍ ഒരുവന് തന്റെ ഉള്ളിലെ ചലനത്തെ അടക്കുന്നുവോ അപ്പോള്‍ കുള ത്തിലെ ജലത്തിന്റെ കഥപോലെ, നിശ്ചലമാകുന്ന പ്രതിഫലനരശ്മികളില് കൂടി അങ്ങ് ദൂരെയായി, ഒരു കുളത്തിലോ ഒരു ഇല്ലത്തോ മാത്രമായി ചുരുങ്ങാതെ പ്രകാശിക്കുന്ന സൂര്യനെ, അവനവന്റെ ഉള്ളില്‍ തന്നെ അതായത് ഇല്ലത്തില്‍ ഇരുന്നുതന്നെ ഏവര്‍ക്കും കാണുവാന്‍ കഴിയും.
എന്നാല്‍ ഈ സത്യദര്‍ശനം ചിലര്‍ തീവ്രമാക്കുമ്പോള്‍ കഥയാകെ മാറും. അവനവന്റെ ഉള്ളില്‍ ദൂരെയായി പ്രകാശിച്ചു
നില്ക്കുന്ന ആ ഈശ്വരനിലേക്ക്, മനസ്സ് കൂടുതല്‍ കൂടുതല്‍ സൂക്ഷ്മമാക്കി ഒരാള്‍ അടുക്കുമ്പോള്‍, ആത്മജ്യോതിസ്സായ സൂര്യനും വളര്‍ന്ന് വളര്‍ന്ന് വരും. ഒടുവില്‍ എല്ലാം വെളിവാകും. അനുഭവപ്പെടുന്ന അകലം മനസ്സിലെ വെറും തോന്നലാണെന്നും ഇവിടെ അകത്തെന്നോ പുറത്തെന്നോ ഭേദമില്ലാതെ ഈ വിശ്വമെല്ലാം വ്യാപിച്ച് സര്വതായും പ്രകാശിക്കുന്നത് ആ ത്മജ്യോതിസ്സായ അവിടുന്നാണെന്നും, സാധാരണ ബോധത്തില്‍ തിരിച്ചെത്തുമ്പോള്‍ ജീവന് ബോധ്യമാകുന്നു (കാരണം അവനില്‍ ലയിച്ചു നില്ക്കുമ്പോള് വാക്കോ മനസ്സോ നമ്മളില്‍ ഉണ്ടാവില്ല). ഇളകുന്ന ഞാനും ഇളകാത്ത അവനും ഒന്നായിരിക്കുന്ന ആ പരമാനന്ദത്തിന്റെ അനുഭവം വാക്കുകളിലാക്കിയതാണ്
‘തത്ത്വമസി’ (അത് നീ ആകുന്നു). ഇവിടെ ഒന്നും അവനില്‍ നിന്ന് മാറി സ്ഥിതിചെയ്യുന്നില്ല എന്ന ആ അനുഭവം തന്നെയാണ് ‘ഈശാവാസ്യമിദം സര്‍വം’. തത്ത്വമസിയെ പ്രയോഗികമാക്കേണ്ട മന്ത്രം.
കഴിഞ്ഞ ശ്ലോകത്തില്‍ ജീവാത്മാവിന്റെ ഭാഗത്ത് കൂടിയാണ് സത്യത്തെ കണ്ടത്. ഇവിടെ അതിനെ പരമാത്മാവിന്റെ ഭാഗത്ത് കൂടി യാണ് സമീപിച്ചത്. ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന് പറയുമ്പോഴും നമ്മള് അത് വേണ്ട രീതിയില്‍ ഉള്‍ക്കൊള്ളുന്നില്ല, എന്നതാ ണ് സത്യം. നമ്മളില്‍ ഭൂരിപക്ഷം പേര്‍ക്കും അവിടുന്ന് പൂര്ണനും ജീവന്മാര് അംശവുമാണ്. എന്നാല്‍ അത് അങ്ങനെയല്ല. അവിടുന്ന് എത്രമാത്രം പൂര്‍ണനോ അത്രത്തോളം പൂര്‍ണനാണ് ജീവനും. അംശം എന്നത് അദ്ദേഹത്തില്‍ ആരോപിക്കാന്‍ കഴിയില്ല. എന്തെന്നാല്‍ അദ്ദേഹത്തില്‍ നിന്ന് മാറി ആകാശമെന്ന ശൂന്യത പോലും നില്ക്കുന്നില്ല.
അനേകം മഞ്ഞുതുള്ളികളില്‍ കൂടി, ചെറിയ ചെറിയ സൂര്യന്മാരായി, ഒരു സൂര്യനെ, പ്രതിഫലിച്ചു കാണുമ്പോള്‍, അവിടുന്ന് ഓരോന്നിലും പൂര്‍ണം തന്നെയാണെന്ന് നാം അറിയണം. എന്നാല്‍ ഈ ഉത്തരത്തോടെ തീരുന്നതല്ല നമ്മുടെ ധാരണാപിശക്. യഥാര്‍ത്ഥത്തില്‍ ഈ ഉത്തരത്തിലൂടെ നമ്മള് വായിച്ചെടുക്കുന്നതും അതേ തെറ്റാണ്. ജനനത്തോടെ വരുകയും മരണത്തോടെ പോകുകയും ചെയ്യുന്ന എന്തോ ഒന്ന്, നമുക്കോരോരുത്തര്‍ക്കും ഉണ്ടെന്നും അതാണ് പൂര്‍ണമായ ആ ത്മാവെന്നുമാണ് നമ്മുടെ ധാരണ. ഉപനിഷത്ത് പറയുന്നത് പൂര്‍ണനായ ആത്മാവ് ഏകമാണ്, അത് വരികയും പോകുകയും ഒന്നും ചെയ്യുന്നില്ല. അതായത് നമുക്കോരോരുത്തര്‍ക്കും ഓരോ ആത്മാക്കളില്ല. ഉള്ളത് ഒന്ന് മാത്രം, അത് സചേതനവും അചേതനവുമായ ഇവിടെയുള്ള എല്ലാത്തിലും ഒരുപോലെ പ്രകാശിച്ച് നില്ക്കുന്നു. (മനുഷ്യനേയും മൃഗത്തേയും ഒന്നാക്കുന്ന ആ കാഴ്ചയാണ്, അവരുടെ ജീവിതവഴികളില്‍ നിര്‍ഭയരായി മൃഗങ്ങളും ചുറ്റിതിരിയുന്നതായി നാം ഇന്ന് കാണുന്നത്. മാത്രമല്ല, ഒരു ജീവിയേയും ഉപദ്രവി ക്കരുതെന്ന് അവര്‍ പറയുവാനുള്ള കാരണ വുമതാണ്. പക്ഷെ ഒന്ന് മറ്റൊന്നിനെ തിന്നുന്ന ഈ മൃഗാവസ്ഥയില്‍ നിന്ന് ഉയരാതെ മനുഷ്യര്‍ക്ക് അത് മനസ്സിലാകില്ല)
എല്ലാ വൈവിധ്യങ്ങള്‍ക്കും കാരണം പ്രാണനാണ്. അതാണ് വസ്തുക്കളില്‍ ‘ഞാന്‍’ എന്ന ‘സ്വ’ ഭാവത്തെ ഉണ്ടാക്കി, ഏകമായതിനെ വൈവിധ്യമാക്കി ചമയ്ക്കുന്നത്. വന്നും പോയും ഇരിക്കുന്ന ഈ പ്രാണന്റെ യാത്രകളില്‍, അത് എപ്പോഴും കൂടെ കരുതുന്നത് കുറച്ച് വിവരങ്ങളാണ്. നിങ്ങള്‍ ഒരിക്കലും ആ വിവരങ്ങളും ആയിരുന്നില്ല.
ഇവിടെ മനുഷ്യനായി ജനിച്ച നമ്മള് അടി സ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളാണ് രണ്ട് ശ്ലോകങ്ങളിലായി ഉപനി ഷത്ത് പറഞ്ഞത്. ഇവിടെ ഈശ്വരന് വേണമോ? വേണ്ടയോ? എന്ന ചിന്തപോലും അവ ശേഷിക്കുന്നില്ല. അവനില്‍ നിന്ന് മാറി ഒരു ജീവാത്മാവോ ജീവിതമോ ഈ ലോകത്തിലില്ല. നീ ശ്വസിക്കുന്നതും, ഉണരുന്നതും, മുട്ടില്‍ ഇഴയുന്നതും, യുവത്വം ആസ്വദിക്കുന്നതും, രോഗപീഡിതനായി നാശമടയുന്നതും അവനിലാണ്. ആ യഥാര്‍ത്ഥ്യത്തെ അവഗ ണിച്ച് ഈശ്വരന് എന്ന സ്വന്തം സത്യത്തെ കുറേ സംന്യാസിമാരുടെ അന്വേഷണത്തിന് വിട്ടിട്ട്, യാതൊരു നേരും നെറിയുമില്ലാത്ത കപടസിദ്ധാന്തങ്ങളെ ലൗകികജീവിതമെന്ന പേരില്‍ കൊണ്ടാടുകയാണ് നമ്മള്. എല്ലാം ആ ദ്ധ്യാത്മികമാണ്. അത് അറിഞ്ഞ് ജീവിതത്തെ ചിട്ടപ്പെടുത്തുക. അവനുമായുള്ള നിന്റെ ബന്ധത്തെ കണ്ടെടുക്കാതെ മനുഷ്യനായ നീ മരിക്കരുത്.
ഈ ശ്ലോകത്തോടെ ജീവാത്മാവിന് പരമാ ത്മാവുമായുള്ള ബന്ധത്തെ വളരെ വ്യക്തമായി ഉപനിഷത്ത് നമുക്ക് തന്ന് കഴിഞ്ഞു. അത് സിദ്ധാന്തങ്ങളായി മാറിനില്ക്കാതെ, ഏതൊ രാളുടേയും ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ അവന്റെ കാഴ്ചയ്ക്ക് വരുന്ന മാറ്റവും നേട്ടവുമാണ്, ഇനിയുള്ള രണ്ട് ശ്ലോകങ്ങള്‍. അതായത് ഇതുവരെ പറഞ്ഞത് പാരമാര്‍ത്ഥികമായ (നിത്യതയുള്ള) അറിവിന്റെ ഭാഗമാണ്. ഇനി പറയുവാന്‍ പോകുന്നത് വ്യാവഹാരികമായ (അത്ര നിത്യതയില്ലാത്ത) ഈ ലോകാനുഭവത്തില്‍ ഒതുങ്ങുന്ന അറിവാണ്. (പാരമാര്‍ത്ഥികവും വ്യാവഹാരികമായ അറിവിന്റെ തലങ്ങള്‍ എട്ടാമത്തെ ശ്ലോകത്തോടെയേ നമുക്ക് വ്യക്തമാകൂ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: