Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സന്താന സൗഭാഗ്യമേകി കൊല്ലംകോട് തൂക്കം

പത്തുനാള്‍ നീളുന്ന കൊല്ലംകോട് തൂക്കമഹോത്സവത്തിന് തുടക്കം

ഇറക്കത്ത് രാധാകൃഷ്ണന്‍ by ഇറക്കത്ത് രാധാകൃഷ്ണന്‍
Apr 2, 2024, 08:02 am IST
in Samskriti

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളില്‍ ഒന്നാണ് കൊല്ലംകോട് ദേവീക്ഷേത്രം. തിരുവനന്തപുരത്തു നിന്ന് നാല്പത് കി.മീ. ദൂരെ, കേരള തമിഴ്‌നാട് അതിര്‍ത്തിയിലാണ് ക്ഷേത്രമുള്ളത്. ശ്രീകോവിലില്‍ ശ്രീഭദ്ര, ദുര്‍ഗ എന്നിങ്ങനെ രണ്ട് ദേവിമാര്‍ കുടി കൊള്ളുന്നു. പത്തുനൂറ്റാണ്ടോളം പഴക്കമുള്ള ക്ഷേത്രം പല തവണ പുതുക്കി പണിതിട്ടുണ്ട്. ആദ്യകാലത്ത് ക്ഷേത്രം ഓലപുരയിലായിരുന്നു. ഇന്ന് ചെമ്പുതകിടുകള്‍ പാകി മനോഹരമാക്കിയിരിക്കുന്നു. കൊല്ലംകോട് ക്ഷേത്രത്തെ പ്രസിദ്ധമാക്കുന്നത് തൂക്ക മഹോത്സവമാണ്. വട്ടവിളയിലാണ് ക്ഷേത്രത്തിന്റെ മൂലസ്ഥാനം. തൂക്കഉത്സവം നടക്കുന്നത് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വെങ്കഞ്ഞി ക്ഷേത്രമുറ്റത്താണ്.

മീനത്തിലെ ഭരണി നക്ഷത്രത്തിലാണ് തൂക്ക മഹോത്സവം നടക്കുന്നത്. പത്ത് ദിവസം മുമ്പ് തന്നെ വട്ടവിള മൂലക്ഷേത്രത്തില്‍ നിന്നും രണ്ട് തിരുമുടികള്‍ (ശ്രീഭദ്ര, ശ്രീദുര്‍ഗ) വെങ്കഞ്ഞി ക്ഷേത്രമുറ്റത്തേയ്‌ക്ക് അലങ്കാര വാദ്യമേളങ്ങളോടെ എഴുന്നള്ളിക്കും. വെങ്കഞ്ഞി ക്ഷേത്രമുറ്റം വിശാലമാണ്. ചുറ്റിനും ആല്‍മരത്തിന്റെ ശോഭ കൊണ്ട് അലംകൃതമായ ക്ഷേത്രമുറ്റത്താണ് തൂക്കം നടക്കുന്നത്. സാക്ഷാല്‍ ആദി പരാശക്തിയുടെ രണ്ട് ഭാവങ്ങളായ ഭദ്രയുടെയും, ദുര്‍ഗയുടെയും തിരുമുമ്പിലാണ് ഒരു വയസ്സ് തികയാത്ത കുട്ടികളുടെ തൂക്ക നേര്‍ച്ച നടത്തുന്നത്. പിഞ്ചു കുഞ്ഞിനെ പട്ടില്‍ പൊതിഞ്ഞ് ഇരുകരങ്ങളിലെടുത്ത് വില്ലുവണ്ടിയിലെ തൂക്ക മരത്തില്‍ കച്ചകൊണ്ട് കെട്ടിയ തൂക്ക കൊളുത്തുകളില്‍ തൂങ്ങിയാടുന്ന കാഴ്‌ച്ച ആദരവോടെ മാത്രമേ ആര്‍ക്കും കാണാന്‍ കഴിയുകയുള്ളൂ.

സന്താന സൗഭാഗ്യത്തിനും സന്താന ഐശ്വര്യത്തിനും വേണ്ടിയാണ് തൂക്ക നേര്‍ച്ച നടത്തുന്നത്. തൂക്കത്തിന് പത്ത് ദിവസം മുമ്പ് തന്നെ തൂക്ക നേര്‍ച്ചക്കാര്‍ ക്ഷേത്രത്തിലെത്തി പേരുനല്‍കും. പത്ത് ദിവസത്തെ വ്രതം നിര്‍ബന്ധമാണ്. നറുക്കിലൂടെയാണ് ക്രമനമ്പര്‍ തയ്യറാക്കുന്നത്. വില്ല് വണ്ടിയില്‍ കയറുന്ന തൂക്കകാരെ, ആരോഗ്യ പരിശോധന കഴിഞ്ഞാണ് തിരഞ്ഞെടുക്കുന്നത്. തൂക്കത്തിന് നില്ക്കുന്ന നേര്‍ച്ചക്കാര്‍ കടലില്‍ കുളിച്ച് ശുദ്ധരായി ക്ഷേത്രമുറ്റത്തെത്തി പ്രാര്‍ത്ഥിക്കുന്നതോടെ വ്രതം ആരംഭിക്കുന്നു. നാലാം ദിവസം മുതലാണ് വ്രതം തുടങ്ങുന്നത്. ക്ഷേത്രത്തില്‍ നിന്നുള്ള പച്ചയും ചുമപ്പും നിറത്തിലുള്ള പട്ടുകള്‍ ധരിച്ച് ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന ആഹാര നിവേദ്യങ്ങള്‍ കഴിച്ച് ക്ഷേത്രത്തില്‍ തന്നെ തങ്ങിയാണ് തൂക്കത്തിന് തയ്യാറെടുക്കുന്നത്.

ആയിരത്തിലധികം തൂക്കക്കാരുടെ നമസ്‌കാരം കാണേണ്ട കാഴ്ചയാണ്. ആദ്യദിവസം പ്രഭാതത്തിലും ത്രിസന്ധ്യയിലും നടത്തുന്ന സൂര്യനമസ്‌കാരം ഓരോ ദിവസവും ഓരോന്നു കൂടി, തൂക്ക ദിവസത്തിന് മുമ്പേ ഒമ്പത് വലയം നമസ്‌കാരം എടുക്കും. ഇതോടെ തൂക്കക്കാര്‍ അരോഗദൃഢഗാത്രരാകും. തൂക്ക ദിവസം ഇവരുടെ കൈകളിലാണ് പിഞ്ചുകുഞ്ഞുങ്ങളെ സുരക്ഷിതരായി ഏല്പിക്കുന്നത്. 40 അടിയോളം പൊക്കമുള്ള വില്ലിന്റെ മരക്കമ്പില്‍ ഇരുവശത്തുമായി 4 പേര്‍ തൂക്കത്തിലുണ്ടാകും. വില്ലുവണ്ടിയില്‍ 2 തൂക്കക്കമ്പുകള്‍ ഉണ്ടായിരിക്കും. ക്ഷേത്രത്തിന് ഒരു വലം വയ്‌ക്കുന്നതുവരെ തൂക്കക്കാരും കുഞ്ഞുങ്ങളും തൂക്കുവണ്ടിയില്‍ കാറ്റത്താടി നില്‍ക്കും. രാവിലെ തുടങ്ങി പിറ്റേന്ന് രാവിലെ വരെ നീളുന്ന ഈ ചടങ്ങ് ഗിന്നസ്ബുക്കില്‍ ഇടം നേടിയിട്ടുണ്ട്.

ക്ഷേത്ര ഐതിഹ്യം

കൊടുങ്ങല്ലൂരില്‍ നിന്നും കന്യാകുമാരിക്ക് യാത്ര ചെയ്ത ഒരു ബ്രാഹ്മണശ്രേഷ്ഠന്‍ കൊല്ലംകോട് എത്തിയപ്പോള്‍ അവിടെയുള്ള പുറക്കാല്‍ ഭവനത്തില്‍ തങ്ങി. വീട്ടുകാരുടെ പരിചരണത്തില്‍ സന്തുഷ്ടനായ അദ്ദേഹം പുറക്കാല്‍ വീട്ടിലെ കിണറ്റില്‍ രണ്ട് സാളഗ്രാമം ഐശ്വര്യം വരാനായി ഇട്ടുവെന്നാണ് വിശ്വാസം. പരിചാരകയായി നിന്ന വിശ്വകര്‍മ്മ സമുദായത്തിലെ സ്ത്രീക്ക് ജ്യോതിശാസ്ത്രപണ്ഡിതനായ ബ്രാഹ്മണന്‍ അനുഗ്രഹിച്ച് നല്‍കിയ സന്താന പരമ്പരയിലെ അംഗമാണ് ഇന്നും ക്ഷേത്രത്തിലെ പ്രധാന പൂജാരി.

പാക്കിന്റെ വലിപ്പത്തിലുള്ള സാളഗ്രാമം പണിക്കാരി സ്ത്രീ കോരിയെടുത്ത് അതിനെ മുറിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ രക്തം കണ്ട് മോഹാലസ്യപ്പെട്ടു. വിവരമറിഞ്ഞെത്തിയവര്‍ പ്രശ്‌നം വച്ചപ്പോള്‍ ദേവീസാന്നിധ്യമുള്ള സാളഗ്രാമമെന്ന് കണ്ടെത്തി. തുടര്‍ന്ന് ദേവീക്ഷേത്രത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്ത് സാളഗ്രാമത്തെ പ്രതിഷ്ഠിച്ച് പൂജിച്ചു തുടങ്ങി. ആ സാളഗ്രാമമങ്ങളാണ് ശ്രീ ഭദ്രയായും ശ്രീ ദുര്‍ഗയായും ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തുള്ളത്.

ആദ്യകാലത്ത് നിത്യ പൂജ ഉണ്ടായിരുന്നില്ല. പിന്നീട് ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മാത്രം പൂജ ആരംഭിച്ചു. പിന്നീട് നിത്യപൂജയായി. വിശ്വകര്‍മ്മ സമുദായക്കാരും പാണര്‍, നായര്‍ തുടങ്ങിയ മറ്റ് സമുദായക്കാരും സ്ഥാനിമാരും ക്ഷേത്രോത്സവത്തിന്റെ ഓരോ ചടങ്ങുകളില്‍ പങ്കാളികളാകുന്നു.

Tags: Hindu templeKollamkode thookkam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Marukara

ഗൾഫിലെ ഏറ്റവും പഴക്കം ചെന്ന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒമാനിൽ ; ക്ഷേത്രങ്ങൾ സമർപ്പിച്ചിരിക്കുന്നത് ഭഗവാൻ ശിവനും കൃഷ്ണനും വേണ്ടി

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു (ഇടത്ത്) രാഹുല്‍ ഗാന്ധി 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് കശ്മീരിലെ രഘുനാഥക്ഷേത്രം സന്ദര്‍ശിക്കുന്നു (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ ഈച്ചക്കോപ്പി…വര്‍ഷം മുഴുവന്‍ ഗാസയ്‌ക്ക് വേണ്ടി വാദിച്ച് മുസ്ലിം പ്രീണനം, ഒടുവില്‍ മതേതരനാകാന്‍ അമ്പലദര്‍ശനം…മംദാനി കൊള്ളാം.

Kerala

ശബരിമല ശ്രീകോവില്‍ വിറ്റ് കാശാക്കാന്‍ പിണറായി സര്‍ക്കാര്‍ കൂട്ടുനിന്നു, അന്വേഷണം സിബിഐയെ ഏൽപ്പിക്കുമോ?- വി.മുരളീധരൻ

India

ധര്‍മ്മസ്ഥലയില്‍ ഹിന്ദുഭീകരതയെന്ന് പ്രചരിപ്പിക്കാന്‍ കേരളത്തിലെ ഒരു സിപിഐ എംപി ശ്രമിച്ചുവെന്ന് കര്‍ണ്ണാടകത്തിലെ പത്രങ്ങള്‍; നിഷേധിച്ച് സന്തോഷ് കുമാര്‍

യദുവീര്‍ വാഡിയാര്‍ (ഇടത്ത്)
India

ചാമുണ്ഡീദേവി ശക്തിപീഠം…അത് ഹിന്ദുക്കളുടേത് മാത്രമല്ലെന്ന് പറഞ്ഞത് അസംബന്ധം: മൈസൂര്‍ എംപി യദുവീര്‍ വാഡിയാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.