ചെന്നൈ: ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യയെ മുന്‍പന്തിയിലെത്തിച്ച ശക്തമായ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിനെയും ആക്‌സസ്സ് നല്‍കിയതിനെയും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ചൊവ്വാഴ്ച അഭിനന്ദിച്ചു. ഇന്ത്യയില്‍ പ്രതിമാസം 43.3 കോടി ഇടപാടുകള്‍ ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ യാതൊരു നിരക്കുമില്ലാതെ നടക്കുന്നുണ്ടെന്ന് പല്ലാവരത്ത് വിക്ഷിത് ഭാരത് 2047 അംബാസഡര്‍ കാമ്പസ് പരിപാടിയില്‍ സംസാരിക്കവെ ധനമന്ത്രി പറഞ്ഞു.
രാജ്യം ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കേന്ദ്രമായി മാറുകയാണ്. വില്‍പ്പനക്കാരനും വാങ്ങുന്നയാളും പേയ്‌മെന്റ് സംവിധാനവും ഉള്‍പ്പെടുന്ന വിധത്തിലാണ് ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രതിമാസം 43.3 കോടി ഇടപാടുകള്‍ ഡിജിറ്റലായി നടക്കുന്നുവെന്നും അവര്‍ പറഞ്ഞു. ആഭ്യന്തര ഉപഭോഗത്തിന് മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും ഇന്ത്യ ഇന്ന് മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും, ഇതെല്ലാം സംഭവിച്ചത് നിലവിലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളാണെന്നും മന്ത്രി എടുത്തുപറഞ്ഞു.
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതികള്‍ തോറിയം, സൗരോര്‍ജ്ജം, ഗ്രീന്‍ ഹൈഡ്രജന്‍ മേഖലകളില്‍ നിക്ഷേപം നടത്താന്‍ വ്യവസായങ്ങളെ പ്രേരിപ്പിച്ചു. പുനരുപയോഗ ഊര്‍ജ മേഖലയിലും വരും ഭാവിയിലും പുരോഗതി കൈവരിക്കാന്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളുമായി കൈകോര്‍ത്തു. പുനരുപയോഗ ഊര്‍ജ മേഖലയില്‍ ഇന്ത്യ ഒരു നേതാവായി മാറുമെന്നും ധനമന്ത്രി സീതാരാമന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക