ശ്രീനഗർ: ഇന്ത്യൻ വ്യോമസേനയുടെ ചിനൂക്ക്, എംഐ-17, എഎൽഎച്ച് ഹെലികോപ്റ്ററുകൾ ജമ്മു കശ്മീരിലെ ദേശീയ പാതയിലെ എമർജൻസി ലാൻഡിംഗ് ഫെസിലിറ്റിയിൽ അഭ്യാസ പ്രകടനം നടത്തി. ദേശീയ പാതയിൽ ഹെലികോപ്റ്ററുകൾ ഇറക്കിക്കൊണ്ടാണ് അഭ്യാസം നടത്തിയത്.
ഇത് ജമ്മു കശ്മീരിലെ ആദ്യ അഭ്യാസമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് നിർമ്മിത രണ്ട് ചിനൂക്ക്, ഒരു റഷ്യൻ നിർമ്മിത എംഐ -17, രണ്ട് അഡ്വാൻസ് ലൈറ്റ് ഹെലികോപ്റ്ററുകൾ (എഎൽഎച്ച്) ചൊവ്വാഴ്ച പുലർച്ചെ ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ വാൻപോ-സംഗം സ്ട്രീറ്റിൽ ലാൻഡ് ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ എമർജൻസി ലാൻഡിങ്ങുകൾ സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ എയർഫോഴ്സ്, റോഡ് ട്രാൻസ്പോർട്ട് ഹൈവേ മന്ത്രാലയവുമായി ചേർന്നാണ് 3.5 കിലോമീറ്റർ എമർജൻസി ലാൻഡിംഗ് സ്ട്രിപ്പിന്റെ പണി 2020-ൽ ആരംഭിച്ചത്. കഴിഞ്ഞ വർഷം അവസാനത്തോടെ പണികൾ ഭൂരിഭാഗവും പൂർത്തിയാക്കിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: