തിരുവനന്തപുരം: താൻ പാർട്ടിയിൽ നിന്നും രാജിവെച്ചിട്ടില്ലെന്നും വാർത്ത ആരോ ചമച്ചുണ്ടാക്കിയതെന്നും കോൺഗ്രസ് നേതാവ് മുന്‍ എംഎല്‍എ ശരത്ചന്ദ്ര പ്രസാദ്. പാർട്ടിയിൽ നിന്നും രാജിവെച്ചെന്ന വാർത്ത അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു.
കോൺഗ്രസിന്റെ പ്രാഥമികാംഗ്വത്വത്തിൽ നിന്ന് രാജിവെയ്ക്കുന്ന താൻ രമേശ് ചെന്നിത്തലയ്ക്ക് രാജിക്കത്ത് നൽകി എന്നത് എന്തടിസ്ഥാനത്തലാണ് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ രാജി നൽകണമെങ്കിൽ കെ.പി.സി.സി അദ്ധ്യക്ഷനാണ് നൽകേണ്ടത്.
മുമ്പ് താൻ ബി.ജെ.പിയിൽ പോകുമെന്ന പ്രചാരണമാണ് നടത്തിയിരുന്നത്. മരിക്കും വരെ കോൺഗ്രസുകാരനായി തുടരും.ശരത് പറഞ്ഞു
നേരത്തെ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ ബിജെപി പിന്തുണയില്‍ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: