പത്തനംതിട്ട: തുലാപ്പള്ളിയില്‍ ഓട്ടോെ്രെഡവറായ ബിജുവിനെ ആക്രമിച്ചു കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറും. 50 ലക്ഷം രൂപ നല്കാന് ശുപാര്‍ശ ചെയ്യും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സ്ഥിരമാക്കും. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കാനും യോഗം തീരുമാനിച്ചു.
ആന അടുത്ത പറമ്പിലെ തെങ്ങ് കുത്തിമറിക്കുന്ന തിന്റെ ശബ്ദം കേട്ടാണ് ബിജുവും ഭാര്യ ഡെയ്സിയും ഉണര്‍ന്നത്. ആനയെ വിരട്ടിയോടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരിഞ്ഞുനിന്ന ആന ബിജുവിനെ തുമ്പിക്കൈയിലെടുത്ത് നിലത്തടിക്കുകയായിരുന്നു. ഡെയ്സിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ തെരച്ചിലിലാണ് 50 മീറ്റര്‍ അകലെ മൃതദേഹം കണ്ടത്. പമ്പ പോലീസും കണമല ഫോറസ്റ്റ് സ്റ്റേഷന് ഉദ്യോഗസ്ഥരുമെത്തി നടപടികള്‍ സ്വീകരിച്ചു. ഓട്ടോഡ്രൈവറാണ് ബിജു. മക്കള്‍: ജിന്സണ്, ബിജോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: