ഭോപ്പാല്‍: മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥിന്റെ തട്ടകത്തിലെ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു. ചിന്ദ്വാര മേയറായ വിക്രം അഹാകെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള മധ്യപ്രദേശിലെ ആദ്യ മേയറാണ് വിക്രം അഹാകെ. കമല്‍നാഥിന്റെ അടുത്ത അനുയായിയായിരുന്നു വിക്രം.
കമല്‍നാഥിന്റെ മകന് നകുല്‍ നാഥ് മത്സരിക്കുന്ന ചിന്ദ്വാരയില് നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പായി ഒരു മേയര്‍ ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായി. ഭോപ്പാലില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി.ഡി ശര്‍മ എന്നിര്‍ വിക്രം അഹാകെയെ ബിജെപിയിലേക്ക് സ്വീകരിച്ചു.
ചിന്ദ്വാര ജില്ലയിലെ അമര്‍വാഡയിലെ എംഎല്‍എ ആയ കമലേഷ് പ്രതാപ് ഷാ നേരത്തേ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള നേതാവായിരുന്നു കമലേഷും.
കോണ്‍ഗ്രസിന്റെ ചിന്ദ്വാര എംപിയായ നകുല്‍നാഥ് വനവാസി വിഭാഗത്തെ അപമാനിച്ചുവെന്നും ഇങ്ങനെയുള്ള പാര്‍ട്ടിയോടൊപ്പം നിലനില്ക്കാന് താത്പര്യമില്ലാത്തത് കൊണ്ടാണ് വിക്രം അഹാകെ കോണ്‍ഗ്രസ് വിട്ടതെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് പ്രതികരിച്ചു.
കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ നിന്നുള്ള ഏക എംപിയാണ് നകുല്‍നാഥ്. ഏഴ് തവണ ഇവിടെ നിന്ന് ലോക്സഭയിലെത്തിയ കമല്‍നാഥ് തന്റെ പിന്‍ഗാമിയായാണ് മകനെ കഴിഞ്ഞ തവണ മത്സരിപ്പിച്ചത്. ഈമാസം 19 നാണ് ചിന്ദ്വാര അടക്കമുള്ള മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: