നോയിഡ: ഉത്തർപ്രദേശിന്റെ പടിഞ്ഞാറൻ ഭാഗത്തെ ക്രമസമാധാന നിലയിലുണ്ടായ മാറ്റത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് ബിജെപി നേതാവ് മഹേഷ് ശർമ്മ. ചില കുറ്റവാളികൾ ജില്ലയിൽ നിന്ന് മാത്രമല്ല, ലോകത്തുനിന്നും പുറത്താക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
യുപിയിലെ ബന്ദ ജില്ലയിലെ ജയിലിൽ കഴിയവേ, ഹൃദയാഘാതത്തെ തുടർന്ന് ഗുണ്ടാ-രാഷ്ട്രീയ നേതാവ് മുഖ്താർ അൻസാരി മരിച്ചതിന് ദിവസങ്ങൾക്കുള്ളിലാണ് ശർമ്മയുടെ പരാമർശം.
മുഖ്യമന്ത്രിയുടെ ഭരണവും പോലീസ് സംവിധാനവും ക്രിമിനലുകളുടെ മനസ്സിൽ ഭയം ജനിപ്പിച്ചിരിക്കുകയാണെന്ന് ഗ്രേറ്റർ നോയിഡയിൽ ബിജെപിയുടെ പ്രബുദ്ധ് വർഗ് സമ്മേളനത്തിൽ പ്രസംഗിക്കവേ ഗൗതം ബുദ്ധ നഗർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ശർമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: