ബംഗളൂരു (കര്‍ണാടക): എച്ച്എഎല്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനം രേഖപ്പെടുത്തി. 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 29,810 കോടി രൂപയുടെ (താല്ക്കാലികവും ഓഡിറ്റ് ചെയ്യപ്പെടാത്തതും) വരുമാനമാണ് ലഭിച്ചത്. മുന്‍വര്‍ഷത്തില്‍ ഇത് 26,928 കോടി രൂപയായിരുന്നു.
ഇതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 9 ശതമാനത്തില്‍ നിന്ന് ഏകദേശം 11 ശതമാനത്തിന്റെ ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തി. ജിയോപൊളിറ്റിക്കല്‍ പ്രശ്നങ്ങള്‍ കാരണം ഉയര്‍ന്നുവരുന്ന പ്രധാന വിതരണ ശൃംഖല വെല്ലുവിളികള്‍ക്കിടയിലാണ് വര്‍ഷം മുഴുവനും മെച്ചപ്പെട്ട പ്രകടനത്തോടെ കമ്പനി പ്രതീക്ഷിച്ച വരുമാന വളര്‍ച്ച കൈവരിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എച്ച്എഎല്ലിന് 19,000 കോടി രൂപയുടെ പുതിയ നിര്‍മ്മാണ കരാറുകളും 16,000 കോടി രൂപയുടെ ആര്‍ഒഎച്ച് കരാറുകളും ലഭിച്ചു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഹിന്ദുസ്ഥാ 228 വിമാനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഗയാന ഡിഫന്‍സ് ഫോഴ്സുമായി ഒരു കയറ്റുമതി കരാര്‍ ഒപ്പിട്ടു, കമ്പനിയുടെ സജീവമായ സമീപനം കാരണം കരാര്‍ ഒപ്പിട്ട് ഒരു മാസത്തിനുള്ളില്‍ രണ്ട് വിമാനങ്ങളും റെക്കോര്‍ഡ് സമയത്തിനുള്ളില്‍ വിതരണം ചെയ്തതാണ് കാണാന്‍ സാധിച്ചത്.
കമ്പനി വളര്‍ച്ചയുടെ ആക്കം നിലനിര്‍ത്തുകയും എല്ലാ തരത്തിലും മെച്ചപ്പെട്ട പ്രകടനം കൈവരിക്കുകയും ചെയ്തു. എല്‍സിഎ എംകെ1എയുടെ ആദ്യ പ്രൊഡക്ഷന്‍ സീരീസ് ഫൈറ്റര്‍ മാര്‍ച്ച് 28ന് കന്നി പറക്കല്‍ പൂര്‍ത്തിയാക്കിയതോടെ വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ല് കൂടിയാണ് കമ്പനി കൈവരിച്ചത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ എച്ച്എഎല്ലിന് വളരെ സംഭവബഹുലമായിരുന്നു, കൂടാതെ ഉപഭോക്തൃ സംതൃപ്തി, ബ്രാന്‍ഡിംഗ്, അംഗീകാരം, പങ്കാളികളുടെ വിശ്വാസവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കല്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വര്‍ഷത്തെ സവിശേഷമാക്കുന്ന ഉയര്‍ന്ന പ്രൊഫൈല്‍ സന്ദര്‍ശനങ്ങളും നേട്ടങ്ങളും കൊണ്ട് നിറഞ്ഞുവെന്ന് കമ്പനി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: