മഥുരയുടെ മരുമകള്‍ ഇക്കുറി ഹാട്രിക് വിജയം നേടുമെന്നതില്‍ നിരീക്ഷകര്‍ക്ക് സംശയമില്ല. ബോളിവുഡ് നടിയും ബി.ജെ.പി നേതാവുമായ ഹേമമാലിനി കഴിഞ്ഞ രണ്ടുവട്ടം വിജയിച്ച മണ്ഡലമാണ് മഥുര. ഇക്കുറി ഇവര്‍ക്കെതിരെ ബോക്സര്‍ വിജേന്ദ്രര്‍ സിംഗിനെയാണ് കോണ്‍ഗ്രസ് മല്‍സരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിജേന്ദ്രര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സൗത്ത് ഡല്‍ഹിയില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. എങ്കിലും രാഹുലിന്റെ ഭാരത് ജോഡോ യാത്രയിലും ഗു്സ്തി താരങ്ങളുടെ സമരത്തിലും കര്‍ഷക സമരത്തിലും മുന്‍നിരയിലുണ്ടായിരുന്നു.
ജാട്ട് സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് മഥുര. ഭര്‍ത്താവ് ധര്‍മ്മേന്ദ്ര ജാട്ട് ആയതിനാല്‍ താന്‍ മഥുരയുടെ മരുമകളാണെന്ന പ്രചാരണമുയര്‍ത്തിയാണ് ഹേമമാലിനി രണ്ടുവട്ടവും തെരഞ്ഞെടുപ്പിനെ നേരിട്ടത്. അത് ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. ജാട്ട് വോട്ടിന്റെ കുത്തകക്കാരനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആര്.എല്‍.ഡി പാര്‍ട്ടി ഇക്കുറി എന്‍.ഡി.എയുടെ ഒപ്പമാണുതാനും. മോദി തരംഗം നില നില്‍ക്കെ, മണ്ഡലം മാറി ചിന്തിക്കില്ലെന്ന് ഉറപ്പ്. എങ്കിലും ഒളിമ്പിക് മെഡല്‍ ജേതാവായ സൂപ്പര്‍ ബോക്സര്‍ വിജേന്ദ്രര്‍ സിംഗിലൂടെ ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: