ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ എടുത്ത് കളഞ്ഞതോടെ ഇതാദ്യമായി ക്രൈസ്തവര്‍ കശ്മീരിന്റെ മണ്ണില്‍ വിശുദ്ധവാര പ്രദക്ഷിണം നടത്തി. ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പുനര്‍നിര്‍മിച്ച് വിശ്വാസികള്‍ക്ക് കൈമാറുകയായിരുന്നു. ഇതോടെയാണ് ഭീഷണികളും കല്ലേറുമില്ലാതെ വിശ്വാസികള്‍ വിശുദ്ധവാര പ്രദക്ഷിണം നടത്തിയത്.
കശ്മീരില്‍ നടന്ന വിശുദ്ധവാരം സംബന്ധിച്ച് കാസയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ആര്‍ട്ടിക്കിള്‍ 370 മടക്കി കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ കണ്ണ് തുറന്ന് കാണുക എന്ന കുറിപ്പോടെയാണ് കാസ കശ്മീല്‍ നടന്ന വിശുദ്ധവാര പ്രദക്ഷിണത്തിന്റെ വീഡിയോ പങ്ക് വച്ചത്. ‘ഹമാസ് അനുകൂലികള്‍ക്ക് വിടുപണി ചെയ്യുന്നവര്‍ കണ്‍തുറന്നു കാണുക… ഇത് ജമ്മു കാശ്മീരില തെരുവുകളില്‍ നടന്ന വിശുദ്ധവാര പ്രദക്ഷിണം!
ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണത്തെ തുടര്‍ന്ന് അടച്ചു പൂട്ടേണ്ടി വന്ന ക്രിസ്ത്യന്‍ പള്ളികള്‍! അതിര്‍ത്തി കടന്നുവന്ന ഭീകരവാദികളാല്‍ ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീകളുടെ കോണ്‍വെന്റുകള്‍, കഴുത്തില്‍ കിടക്കുന്ന കൊന്ത പോലും പുറത്തു കാട്ടുവാന്‍ ഭയപ്പെട്ടിരുന്ന വിശ്വാസികള്‍… ഇതെല്ലാം കശ്മീരില്‍ സംഭവിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തായിരുന്നു. ഇന്നതെല്ലാം മാറിയിരിക്കുന്നു പള്ളികള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പുനര്‍ നിര്‍മിച്ച് വേണ്ടപ്പെട്ടവര്‍ക്ക് കൈമാറിയിരിക്കുന്നു കോണ്‍വെന്റുകള്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നു… വിശ്വാസികള്‍ ഇതാ നിര്‍ഭയമായി ദുഃഖവെള്ളിയാഴ്ച ദിവസം പീഡാനുഭവ സ്മരണയില്‍ തെരുവുകളിലൂടെ കുരിശിന്റെ വഴികള്‍ നടത്തുന്നു.
എല്ലാ മതങ്ങള്‍ക്കും നിര്‍ഭയമായി പ്രവര്‍ത്തിക്കാവുന്ന ഭൂമിയിലെ സ്വര്‍ഗമായി മാറിയിരിക്കുന്ന കശ്മീരിനെ വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ക്ക് വിടുവേല ചെയ്യുന്നവര്‍ ഇതൊക്കെയൊന്ന് കണ്‍തുറന്ന് കാണുന്നത് നല്ലതായിരിക്കും’ എന്നാണ് കാസയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: