നാഗ്പൂർ: ഇന്ത്യയെ ഹരിത സമ്പദ്‌വ്യവസ്ഥയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. തന്റെ അഭിലാഷത്തിന്റെ ഭാഗമായി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി കുറയ്‌ക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
കൂടാതെ രാജ്യത്തെ 36 കോടിയിലധികം പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണ്ണമായും ഒഴിവാക്കുമെന്ന് താൻ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ഇന്ത്യയിൽ പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കാനാകുമോയെന്ന ചോദ്യത്തിന് നൂറുശതമാനം ഗ്യാരൻ്റിയാണ് അദ്ദേഹം നൽകിയത്.
ചോദ്യത്തിന് മറുപടിയായി “ഇത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല. ഇതാണ് എന്റെ കാഴ്ചപ്പാട്,” – ഗഡ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: