ന്യൂദല്‍ഹി: കച്ചൈത്തീവ് ശ്രീലങ്കയ്ക്ക് കൊടുക്കുക വഴി ദുര്‍ബലമായ കോണ്‍ഗ്രസ് രാജ്യത്തിന്റെ താല്പര്യങ്ങളും അഖണ്ഡതയും പണയം വെയ്ക്കുന്നുവെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 1974ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് കച്ചൈത്തീവ് എന്ന തമിഴ്നാട്ടിലെ രാമനാഥപുരത്തിന് അടുത്തുള്ള ദ്വീപ് ശ്രീലങ്കയ്ക്ക് നല്‍കിയതെന്ന വിവരാകാശരേഖയെക്കുറിച്ച് അറിഞ്ഞതിന് ശേഷമായിരുന്നു മോദിയുടെ ഈ പ്രതികരണം. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ വിവരാവകാശപ്രകാരം അന്വേഷിച്ചപ്പോഴാണ് ഈ വിവരം കിട്ടിയത്.
“കണ്ണുതുറപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണിത്. കോണ്‍ഗ്രസിനെ ഒരിയ്ക്കലും വിശ്വസിക്കാന്‍ കഴിയില്ലെന്ന കാര്യം ജനങ്ങളുടെ മനസ്സില്‍ ഉറപ്പിക്കപ്പെട്ടു. ഇത് എല്ലാ ഇന്ത്യക്കാരെയും ദേഷ്യം പിടിപ്പിച്ചു. കഴിഞ്ഞ 75 വര്‍ഷമായി ഇന്ത്യയുടെ ഐക്യത്തിനെയും അഖണ്ഡതയെയും താല്പര്യങ്ങളെയും ദുര്‍ബലപ്പെടുത്തുകയെന്നതാണ് കോണ്‍ഗ്രസിന്റെ രീതി. “- പ്രധാനമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഇന്ത്യന്‍ തീരത്ത് മത്സ്യമില്ലാത്തതിനാല് തമിഴ്നാട്ടിലെ രാമനാഥപുരത്തുള്ള മത്സ്യത്തൊഴിലാളികള്‍ കച്ചൈത്തീവ് എന്ന ദ്വീപിനു ചുറ്റുമുള്ള കടലില്‍ മീന്‍പിടിക്കാന്‍ പോവുക പതിവാണ്. എന്നാല്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചുകടക്കുന്നു എന്നാരോപിച്ച് ഈ മത്സ്യത്തൊഴിലാളികളെ തടങ്കലില്‍ വെയ്ക്കുകയാണ് ശ്രീലങ്ക. ഇതിന്റെ പേരില്‍ ഡിഎംകെയും കോണ്‍ഗ്രസും കഴിഞ്ഞ 10 വര്‍ഷമായി ഒന്നും ചെയ്തില്ലെന്ന് മോദിയെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കച്ചൈത്തീവ് എങ്ങിനെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു എന്ന സത്യം വിവരാവകാശ രേഖയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസും ഡിഎംകയെും വെട്ടിലായിരിക്കുകയാണ്. ഇത്രയും കാലം തമിഴ്നാട്ടിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരുന്ന ഡിഎംകയുടെയും കോണ്‍ഗ്രസിന്റെയും തന്ത്രമാണ് പൊളിഞ്ഞുവീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: