ന്യൂദല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 8 ശതമാനമോ അതില്‍ കൂടുതലോ വളരുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ . മെച്ചപ്പെട്ട രീതിയില്‍ പണപ്പെരുപ്പം നിയന്ത്രിക്കാനായ് മൂലം 2023-24 സാമ്പത്തിക വര്‍ഷത്തിലും സമ്പദ്വ്യവസ്ഥ ഇതേ വളര്‍ച്ചാ നിരക്ക് കാണിക്കുമെന്ന് മന്ത്രി പറഞ്ഞു.
മുംബൈയില്‍ നടന്ന ഒരു നിക്ഷേപ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ, ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മുന്‍ പാദത്തില്‍ രേഖപ്പെടുത്തിയ 7.6 ശതമാനം വളര്‍ച്ചയെ മറികടന്ന് 8.4 ശതമാനം വളര്‍ച്ച കൈവരിച്ചു.
മൂന്നാം പാദത്തിലെ 8.4 ശതമാനം വളര്‍ച്ചയെ തുടര്‍ന്ന് വിവിധ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനങ്ങള്‍ ഉയര്‍ത്തിയതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഏറ്റവും ഒടുവിലായി ഗോള്‍ഡ്മാന്‍ സാക്സ് ആണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം ഉയര്‍ത്തിയത്.സാമ്പത്തിക വളര്‍ച്ചാ പ്രവചനം 6.6 ശതമാനമായാണ് ഉയര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: