കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പഠന വകുപ്പുകള്‍, സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ 2024-25 അധ്യയനവര്‍ഷത്തെ വിവിധ പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി), പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഏപ്രില്‍ 15 ൈവകിട്ട് 5 മണിവരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
പഠന വകുപ്പുകള്‍/കോഴ്‌സുകള്‍- എംഎ- അറബിക് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സ്‌ലേഷന്‍, മലയാളം ലാംഗുവേജ് ആന്റ്‌ലിറ്ററേച്ചര്‍, കംപേരറ്റീവ് ലിറ്ററേച്ചര്‍, സംസ്‌കൃതം ലാംഗുവേജ് ആന്റ് ലിറ്ററേച്ചര്‍, ഉറുദു, ഇക്കണോമിക്‌സ്, ഫോക്ക്‌ലോര്‍, ഹിസ്റ്ററി, ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍, മ്യൂസിക്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ഡവലപ്‌മെന്റ് സ്റ്റഡീസ്.
എംഎസ്‌സി- കെമിസ്ട്രി, അപ്ലൈഡ് ജിയോളജി, ബോട്ടണി, അപ്ലൈഡ് സൈക്കോളജി, സുവോളജി, ബയോകെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹ്യൂമെന്‍ ഫിസിയോളജി, മാത്തമാറ്റിക്‌സ്, മൈക്രോബയോളജി, ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫോറന്‍സിക് സയന്‍സ്, ബയോടെക്‌നോളജി, ഫിസിക്‌സ് (നാനോ സയന്‍സ്), കെമിസ്ട്രി (നാനോ സയന്‍സ്).
എംകോം, മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയറ്റര്‍ ആര്‍ട്‌സ്, എല്‍എല്‍എം (ഇരട്ട സ്‌പെഷ്യലൈസേഷന്‍).
വാഴ്‌സിറ്റി സ്വാശ്രയ സെന്ററുകള്‍- എംഎസ്ഡബ്ല്യു, എംസിഎ.
അഫിലിയേറ്റഡ് കോളേജുകള്‍-എംഎ- ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്‌സി- ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ്, എംഎസ്ഡബ്ല്യു.
പഠന വകുപ്പുകള്‍ (വാഴ്‌സിറ്റി കാമ്പസ്)- പഞ്ചവത്‌സര ഇന്റഗ്രേറ്റഡ് എംഎസ്‌സി/എംഎ പ്രോഗ്രാമുകള്‍ -ബോട്ടണി, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി/ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, കംപേരറ്റീവ് ലിറ്ററേച്ചര്‍. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പഠന വകുപ്പ്- എംപിഎഡ്, വാഴ്‌സിറ്റി സെന്ററുകള്‍: ബിപിഎഡ്, ബിപിഇഎസ് (ഇന്റഗ്രേറ്റഡ്),
അഫിലിയേറ്റഡ്
കോളേജ്- എംപിഎഡ്, ബിപിഇഎസ് (ഇന്റഗ്രേറ്റഡ്), ബിപിഎഡ്.
രജിസ്‌ട്രേഷന്‍ ഫീസ്- ജനറല്‍ 580 രൂപ (ഓരോ കോഴ്‌സിനും), എസ്‌സി/എസ്ടി 255 രൂപ, എല്‍എല്‍എമ്മിന്- ജനറല്‍ 790 രൂപ, എസ്‌സി/എസ്ടി 370 രൂപ. വിജ്ഞാപനം, പ്രോസ്‌പെക്ടസ് admission.uoc.ac.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: