തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു.പാളയം സെന്റ് ജോസഫ്സ് കതീഡ്രലില്‍ , പാറ്റൂര്‍ സെന്റ് തേമസ് സിറിയന്‍ ചര്‍ച്ച് എന്നിവിടങ്ങളില്‍ ശുശ്രൂഷകളിലും പങ്കെടുത്തു.
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഈസ്റ്റര്‍ ആശംസകളും നേര്‍ന്നു.
‘ക്രിസ്തുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ വാഴ്ത്തുന്ന ഈസ്റ്റര്‍ സമഷ്ടിസ്നേഹവും ക്ഷമാശീലവും കൊണ്ട് ജനമനസ്സുകളെ സമ്പന്നമാക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു. ഒരു ആഘോഷം എന്നതിലുപരിയായി അവശരെയും ദരിദ്രരെയും ഒരുമയോടെ സേവിക്കാനുള്ള ആത്മാര്‍പ്പണത്തിനുള്ള പ്രചോദനവും ആകട്ടെ ഈസ്റ്റര്‍’ ഗവര്‍ണര്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു
യേശുദേവന് കുരിശിലേറിയ ശേഷം മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്മ പുതുക്കലാണ് ഈസ്റ്റര്‍. അമ്പത് നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഈസ്റ്റര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: