വര്‍ക്കല: വര്‍ക്കലയുടെ വിനോദസഞ്ചാര സാധ്യതകളെ അന്താരാഷ്‌ട്ര തലത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികളുണ്ടാകണമെന്ന് വി.മുരളീധരന്‍. തകര്‍ന്നുപോകുന്ന ഫ്‌ലോട്ടിംഗ് ബ്രിഡ്ജുകളല്ല വര്‍ക്കലയിലുണ്ടാകേണ്ടത്. ആഗോളതലത്തില്‍ വര്‍ക്കലയുടെ ടൂറിസം സാധ്യതകളെ ഇടിക്കാന്‍ മാത്രമേ നിരുത്തരവാദിത്തപരമായ ടൂറിസം വഴിവക്കൂ.
വര്‍ക്കലയുടെ മുഖച്ഛായ മാറ്റുന്ന ടൂറിസം പദ്ധതികള്‍ ഉറപ്പാക്കാന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് ഒപ്പം ജനങ്ങള്‍ നില്‍ക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു. വര്‍ക്കല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുയായിരുന്നു വി.മുരളീധരന്‍ വര്‍ക്കല റെയില്‍വേ സ്‌റ്റേഷന് 174 കോടി നരേന്ദ്രമോദി അനുവദിച്ചു. വര്‍ക്കലയില്‍ എന്നല്ല രാജ്യമാകെ അടിസ്ഥാന സൗകര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.
എല്ലാവര്‍ക്കും വീട് എല്ലാവര്‍ക്കും വെള്ളം, മികച്ച ഗതാഗത സംവിധാനം എന്നിങ്ങനെ രാജ്യത്ത് വന്‍മുന്നേറ്റം ഇക്കാലത്ത് ഉണ്ടായി. എന്നാല്‍ കേരളത്തില്‍ 1600 രൂപ പെന്‍ഷന്‍പോലും കൊടുക്കാത്ത സര്‍ക്കാരിന്റെ ധൂര്‍ത്താണ് നടക്കുന്നത്. കടക്കെണിയില്‍ നിന്ന് കടക്കെണിയിലേക്ക് നയിക്കുന്ന പിണറായി സര്‍ക്കാരിനെതിരായി ജനം വിധിയെഴുതുമെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: