ന്യൂദല്‍ഹി : വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സി വഴി റഷ്യയിലെത്തി യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പന് ന്യൂദല്‍ഹിയിലെത്തി. . രാവിലെ 6.15ഓടെ സിബിഐ ഓഫീസില്‍ നിന്നും നാട്ടിലെ ബന്ധുക്കളെ വിവരമറിിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഇയാളെ കേരളത്തിലെത്തിക്കുമെന്നാണ് സി.ബി.ഐ ബന്ധുക്കളെ അറിയിച്ചത്.
തിരുവനന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂര്‍ സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, ഡേവിഡ് മുത്തപ്പന് എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാര്‍ റഷ്യയിലെത്തിച്ചത് വാട്സാപ്പില്‍ ഷെയര്‍ ചെയ്ത് ലഭിച്ച സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടാണ് ഏജന്‍സിയെ സമീപിച്ചത്. ഏജന്റിന്റെ സഹായത്തോടെ ദല്ഹിയെത്തിയ ഇവരെ അവിടെ നിന്നും റഷ്യയിലേക്ക് കൊണ്ടുപോയി. പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരേണ്ടി വന്നു.
വാര്‍ത്ത പുറത്തു വന്നതോടെ കേന്ദ്രമന്ത്രിമാരും രാഷ്ട്രീയ കക്ഷി നേതാക്കളും ഇടപെട്ടിരുന്നു. റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് ഇപ്പോള്‍ സിബിഐ അന്വേഷിക്കന്നുണ്ട്. കേരളത്തില്‍ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം കൂടുതല്‍ പേരെ റഷ്യയിലെ യുദ്ധമുഖത്തേക്ക് ഇടനിലക്കാര്‍ എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: