2024-2025 സാമ്പത്തിക വർഷം ആരംഭിക്കാൻ ഇനി രണ്ട് ദിനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കും.എന്നാൽ പുതിയ സാമ്പത്തിക വർഷം പ്രാബല്യത്തിൽ വരുന്നതോടെ പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് നിലവിൽ വരുന്നത്. ഇവ ഉപയോക്താക്കളുടെ പണമിടപാടുകളെ ആശ്രയിച്ചാകും നിർണയിക്കുക. പ്രധാനമാറ്റങ്ങളെന്തെല്ലാമെന്ന് നോക്കാം…
എൻപിഎസ് നിയമം:
നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി നടപടികൾ സ്വീകരിച്ചു. 2024 ഏപ്രിൽ ഒന്ന് മുതൽ പാസ്വേഡ് ഉപയോഗിച്ച് സിആർഎ സിസ്റ്റത്തിലേക്ക് ലോഗിൻ ചെയ്യുന്ന എല്ലാ ഉപയോക്താക്കൾക്കും ഇത് ലഭ്യമാകും. ആധാർ അടിസ്ഥാനമാക്കി ടൂ ഫാക്ടർ ഒതന്റിക്കേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
എസ്ബിഐ ക്രെഡിറ്റ് കാർഡ് അപ്ഡേറ്റ്:
പ്രത്യേക ക്രെഡിറ്റ് കാർഡുകൾക്കായുള്ള റിവാർഡ് പോയിന്റുകൾ ഇനിയുണ്ടാകില്ല. റെന്റ് പെയ്‌മെന്റ് ഇടപാടുകളിലാണ് ഇത് പ്രാബല്യത്തിൽ വരിക. AURUM, SBI Card Elite, SBI Card Elite Advantage, SBI Card Pulse, SimplyClICK SBI എന്നീ കാർഡുകൾക്കാണ് ഈ നിയമം പ്രാബല്യത്തിൽ വരുന്നത്.
യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ആനുകൂല്യം
10,000 രൂപയോ അതിലധികമോ ചെലവാക്കുമ്പോൾ യെസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കോംപ്ലിമെന്ററി ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് ലഭ്യമാകും.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്
35,000 രൂപ ചിലവഴിച്ച് കാർഡ് ഉപയോക്താക്കൾക്ക് ഒരു കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്സസ് ആസ്വദിക്കാനാകും. ഇത് യാത്ര ചെയ്യുന്നവർക്ക് വളരെ ഉപകാരപ്രദമാണ്.
ഒഎൽഎ മണി വാലറ്റിലെ നിയന്ത്രണം
പ്രീപെയ്ഡ് പെയ്‌മെന്റ് ഇൻസ്ട്രമെന്റ് വാലറ്റ് സേവനങ്ങളിലേക്ക് പൂർണമായും ഏപ്രിൽ ഒന്ന് മുതൽ മാറും. പ്രതിമാസം 10,000 രൂപ വരെ ഉൾപ്പെടുത്താൻ ഇതിലൂടെ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: