പ്രയാഗ്രാജ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വിദ്വേഷം പ്രചരിപ്പിച്ച മാധ്യമപ്രവർത്തകന് ജാമ്യം നിഷേധിച്ച് കോടതി. മാധ്യമ പ്രവർത്തകനായ അമിത് മൗര്യയ്ക്കാണ് അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
കൂടാതെ അനധികൃതമായി പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാരോപണവും ഇയാൾക്കെതിരെ ഉണ്ട്. പൂർവാഞ്ചൽ ട്രക്ക് ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻ്റിനോട് മാധ്യമ പ്രവർത്തകനായ അമിത് മൗര്യ പണം ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ അപകീർത്തികരമായ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
കൂടാതെ മോദിയും ആദിത്യനാഥും ഉൾപ്പെടെയുള്ള പൊതു വ്യക്തിത്വങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം പ്രചരിപ്പിക്കാൻ അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചു. ഇതിനു പുറമെ മതപരമായ വ്യക്തികൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: