മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ ഓസ്ട്രേലിയയുടെ മാത്യു എഡ്ബെന്‍ സഖ്യം കിരീടം നേടി. ബൊപ്പണ്ണ-എഡ്ബെന്‍ സഖ്യം ഫൈനലില്‍ ഡോഡിക് ക്രെയ്ഷക് സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. 6-7, 6-3, 10-6 എന്നായിരുന്നു സ്കോര്‍.
രോഹന് ബൊപ്പണ്ണ ഇതോടെ തന്റെ കരിയറിലെ ആറാം എടിപി മാസ്റ്റേഴ്സ് കിരീടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തെ സെമി ഫൈനലില്‍ സ്പെയിനിന്റെ മാര്‍സെല്‍ ഗ്രാനോല്ലേഴ്സിനും അര്‍ജന്റീനിയന്‍ പങ്കാളിയായ ഹൊറാസിയോ സെബല്ലോസിനും എതിരെ 6-1, 6-4 എന്ന സ്കോറിന് വിജയിച്ച് ആയിരുന്നു ബൊപ്പണ്ണ ഫൈനലിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: