ജംഷെഡ്പുര്‍: ജംഷെഡ്പുര്‍ എഫ്സിയോട് സമനിലയില്‍ കുരുങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഐഎസ്എല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയായി. ആദ്യ പകുതിയില്‍ മികച്ച കളി കാഴ്ച്ച ടീം ഒരു ഗോള്‍ നേടി. രണ്ടാം പകുതിയിലും മികവിന് കുറവുണ്ടായില്ല. പക്ഷെ അവസരങ്ങള്‍ പാഴാക്കുന്നതില്‍ ടീം മുന്നിട്ടു നിന്നു. ജംഷെഡ്പുരിനെതിരായ മത്സരത്തില്‍ ഓരോ ഗോള്‍ സമനിലയിലാണ് പിരിഞ്ഞത്.
ആദ്യ പകുതിയില്‍ കളിയുടെ 23-ാം മിനിറ്റിലാണ് ദിമിത്രിയോസ് ഡയമന്റകോസിലൂടെ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടിയത്. ആദ്യ പകുതി തീരും മുമ്പേ ജംഷെഡ്പുര്‍ തിരിച്ചടിച്ചു. ഹവിയെര്‍ സിവേറിയോ ആണ് സമനില ഗോള്‍ നേടിയത്. രണ്ടാം പകുതിയിലേക്ക് പിരിഞ്ഞ മത്സരത്തില്‍ ഒരു ഗോള്‍ പോലം പിറന്നില്ല. ഇന്‍ജുറി ടൈം പത്ത് മിനിറ്റിലേറെ നീണ്ടെങ്കിലും ഗോള്‍ മാത്രം വീണില്ല.
പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്നലത്തെ സമനിലയോടെ മഞ്ഞപ്പടയ്ക്ക് 19 കളികളില്‍ നിന്ന് 30 പോയിന്റായി.
ഐഎസ്എലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്സിയും ഒഡീഷ എഫ്സിയും തമ്മിലുള്ള പോരാട്ടം സമനിലയില്‍ പിരിഞ്ഞു. ഗോള്‍ രഹിത സമനിലയിലാണ് മത്സരം കലാശിച്ചത്. ഒഡീഷ എഫ്സി പട്ടികയില്‍ 36 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: