കോട്ടയം: ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിന് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സാംസ്കാരിക സ്ഥാപനങ്ങളെ ഉപയോഗിക്കാന്‍ തീരുമാനം. സാംസ്കാരികവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളോട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ സാംസ്കാരിക മന്ത്രി സജി ചെറിയാനും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും നിര്‍ദ്ദേശിച്ചതായാണ് അറിയുന്നത്. ഇതിനായി സാംസ്കാരിക സ്ഥാപന മേധാവികളുടെ യോഗം കഴിഞ്ഞയാഴ്ച വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ചേര്‍ന്നിരുന്നു. തുടര്‍ യോഗങ്ങള്‍ ജില്ലാതലത്തിലും സംഘടിപ്പിക്കുന്നുണ്ട് എന്നാണറിയുന്നത്. ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങളും മറ്റും വ്യാപകമായി പ്രചരിപ്പിക്കാന്‍ പറ്റുന്ന തെരുവുനാടങ്ങളും മറ്റും ആവിഷ്കരിക്കാനും സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രചാരണങ്ങള്‍ നയിക്കാനുമാണ് സാംസ്കാരിക സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതു കൂടാതെ ഇടതുപക്ഷ അനുകൂലമായ ഉദ്യോഗസ്ഥ സംഘടനകളെയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറക്കാനാണ് പാര്‍ട്ടി തീരുമാനം. ഇക്കുറി 20 സീറ്റുകളില്‍ പകുതിയെങ്കിലും പിടിച്ചേ പറ്റൂ എന്നാണ് പാര്‍ട്ടി സാംസ്കാരിക സംഘടനകള്‍ക്കും പോഷക തൊഴിലാളി സംഘടനകള്ും് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: