മുംബൈ : ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ മുംബൈയിൽ നിന്ന് ഖത്തറിലെ ദോഹയിലേക്ക് പുറപ്പെടുന്ന ആദ്യ വിദേശ വിമാനത്തോടെ അന്താരാഷ്‌ട്ര പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു.
കുവൈറ്റ്, ജിദ്ദ, റിയാദ് എന്നീ മൂന്ന് അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്തുന്നതിന് അനുമതി ലഭിച്ചതായി എയർലൈൻ പ്രസ്താവനയിൽ അറിയിച്ചു.
മുംബൈ-ദോഹ റൂട്ട് ഫ്‌ളൈറ്റുകൾ ഉപയോഗിച്ച് അന്താരാഷ്‌ട്ര സർവീസുകൾ ആരംഭിക്കുന്നതിനാൽ വരും മാസങ്ങളിൽ ആകാശ എയർ അതിന്റെ കൂടുതൽ ആഗോള സർവീസുകൾ അതിവേഗം വിപുലീകരിക്കും.
കൂടാതെ, അഹമ്മദാബാദ്, ഗോവ, വാരണാസി, ലഖ്‌നൗ, ബംഗളൂരു, കൊച്ചി, ദൽഹി തുടങ്ങിയ മറ്റ് ആഭ്യന്തര നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മുംബൈ വഴി ദോഹയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഒന്നിലധികം കണക്റ്റിംഗ് ഓപ്‌ഷനുകൾ ഉണ്ടായിരിക്കുമെന്ന് എയർലൈൻ അറിയിച്ചു.
ആഭ്യന്തരമായി മുംബൈ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് ആകാശ പ്രവർത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: