ഗാസിപൂർ : ഗുണ്ടാസംഘമായി മാറിയ മുഖ്താർ അൻസാരിയുടെ സംസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായി ഗാസിപൂരിലെ മുഖ്താർ അൻസാരിയുടെ വസതിക്കും ഉത്തർപ്രദേശിലെ ശ്മശാനഭൂമിക്കും പുറത്ത് ഒരുക്കിയത് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ. ഒരൊറ്റ അക്രമണ സംഭവങ്ങളും ഉണ്ടാകാതിരിക്കാനുള്ള യുപി സർക്കാരിന്റെ കനത്ത നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി.
വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞ മുഖ്താർ അൻസാരിയുടെ മൃതദേഹം വെള്ളിയാഴ്ച അർദ്ധരാത്രിയോടെ സ്വദേശത്തേക്ക് കൊണ്ടുവന്നു. മുക്താർ അൻസാരിയുടെ സംസ്കാരം രാവിലെ 10 മണിയോടെ നടക്കുമെന്ന് കുടുംബത്തിലെ വൃത്തങ്ങൾ അറിയിച്ചിരുന്നു
അൻസാരിയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നുവരികയാണെന്നും മൃതദേഹം വെള്ളിയാഴ്ച ഖബർ കുഴിച്ച കാളി ബാഗ് ശ്മശാനത്തിലേക്ക് കൊണ്ടുപോകുമെന്നും വൃത്തങ്ങൾ അറിയിച്ചിരുന്നു.
അൻസാരി വസതിക്കും ഒന്നര കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ശ്മശാനഭൂമിക്കും ചുറ്റും വൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. വെള്ളിയാഴ്ച പോസ്റ്റ്‌മോർട്ടത്തിന് ശേഷം അൻസാരിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം കനത്ത സുരക്ഷയ്‌ക്കിടയിൽ വൈകുന്നേരം 5:30 ഓടെ ഗാസിപൂരിലെ സ്വദേശത്തേക്ക് ബന്ദയിൽ നിന്ന് പുറപ്പെട്ടത്.
ബന്ദ ജയിലിൽ കഴിഞ്ഞിരുന്ന മുഖ്താർ അൻസാരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി റാണി ദുർഗാവതി മെഡിക്കൽ കോളേജിൽ എത്തിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: