Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമേശ്വരം കഫേ സ്ഫോടനപ്രതി മുസാവിര്‍ ഹുസ്സൈന്‍ ഷാസിബിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ; വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം

ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ നിയന്ത്രിത സ്ഫോടക ഉപകരണം ഉപയോഗിച്ച് സ്ഫോടനം നടത്തിയ മുഖ്യപ്രതി മുസാവിര്‍ ഹുസ്സൈന്‍ ഷാസിബിന്റെ വ്യക്തമായ ചിത്രങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ. ) മൂന്ന് ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Mar 29, 2024, 09:48 pm IST
in India
രാമേശ്വരം കഫേ സ്ഫോടനപ്രതി മുസാവിര്‍ ഹുസ്സൈന്‍ ഷാസിബിന്‍റെ വെള്ളിയാഴ്ച പുറത്തുവിട്ട സുവ്യക്തമായ മൂന്ന് ഫോട്ടോകള്‍ (ഇടത്ത്) സ്ഫോടനം നടത്തിയ ശേഷം ബെംഗളൂരു നഗരത്തിലൂടെ പോകുന്ന മുസാവിര്‍ ഹുസ്സൈന്‍ ഷാസിബിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ (വലത്ത്)

രാമേശ്വരം കഫേ സ്ഫോടനപ്രതി മുസാവിര്‍ ഹുസ്സൈന്‍ ഷാസിബിന്‍റെ വെള്ളിയാഴ്ച പുറത്തുവിട്ട സുവ്യക്തമായ മൂന്ന് ഫോട്ടോകള്‍ (ഇടത്ത്) സ്ഫോടനം നടത്തിയ ശേഷം ബെംഗളൂരു നഗരത്തിലൂടെ പോകുന്ന മുസാവിര്‍ ഹുസ്സൈന്‍ ഷാസിബിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ നിയന്ത്രിത സ്ഫോടക ഉപകരണം ഉപയോഗിച്ച് സ്ഫോടനം നടത്തിയ മുഖ്യപ്രതി മുസാവിര്‍ ഹുസ്സൈന്‍ ഷാസിബിന്റെ വ്യക്തമായ ചിത്രങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ. ) മൂന്ന് ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ഹിന്ദു പേരുകളില്‍ വരെയുള്ള ആധാര്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളുമാണ് പ്രതി ഉപയോഗിക്കുന്നത്. മുഹമ്മദ് ജുനെദ് സയിദ് എന്ന പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ എന്ന ബോംബ് സ്ഫോടനത്തില്‍ മുസാവിറിന് സഹായിയായി നിന്ന ചെറുപ്പക്കാരന്‍ വിഗ്നേഷ് എന്ന പേരില്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചിരുന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്.

Request for Information, Identity of the Informer will be kept Secret. pic.twitter.com/PBXPRH3DtB

— NIA India (@NIA_India) March 29, 2024

വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്. വിവരം നല്‍കുന്നവരുടെ ഐഡി രഹസ്യമാക്കി വെയ്‌ക്കുമെന്നും എന്‍ഐഎ ഉറപ്പുനല്‍കുന്നു. കഴിഞ്ഞ ദിവസം സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലുള്ളവര്‍ വിദഗ്ധരായ തീവ്രവാദികള്‍

മാര്‍ച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയില്‍ ഐഇഡി സ്ഫോടനം നടന്നത്. പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് എന്‍ഐഎയ്‌ക്ക് വിടുകയായിരുന്നു. പ്രതി രാമേശ്വരം കഫേയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് കൊണ്ടു വയ്‌ക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് അന്വേഷണത്തില്‍ ഇയാള്‍ ശിവമൊഗ്ഗയിലെ ഐഎസ്ഐഎസ് രഹസ്യ ഗ്രൂപ്പില്‍ പെട്ട യുവാവാണെന്ന് ബെംഗളൂരു പൊലീസ് ഊഹിച്ചിരുന്നു. പക്ഷെ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറാന്‍ എന്‍ഐഎയ്‌ക്ക് ആയിട്ടില്ല. അത്ര വിദഗ്ധമായാണ് സംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതത്രെ.

ബെംഗളൂരു, ബെല്ലാരി, കല്‍ബുറഗി….പ്രതികള്‍ ഇരുളില്‍

രാമേശ്വരം കഫേയില്‍ ഉച്ചയ്‌ക്ക് 12.58ന് സ്ഫോടനം നടത്തിയ ശേഷം തൊപ്പി വെച്ച ഈ യുവാവ് രാത്രി 8.58ന് ബെല്ലാരിയില്‍ എത്തിയതായി ബസുകളില്‍ നിന്നും വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. പക്ഷെ ആളെ കണ്ടെത്താനായില്ല. ഇതിനിടെ ബെല്ലാരിയിലെ പള്ളികള്‍ക്കുള്ളിലാണ് പ്രതി ഒളിച്ചിരിക്കുന്നതെന്നും ഇവിടെ റെയ്ഡ് നടത്താന്‍ എന്‍ഐഎയെ അനുവദിക്കണമെന്നും കര്‍ണ്ണാടകയിലെ ഒരു നേതാവ് പ്രസ്താവന നടത്തിയത് വന്‍ വിവാദമായിരുന്നു.

ബല്ലാരിയില്‍ വെച്ച് ഈ യുവാവ് മറ്റൊരു ചെറുപ്പക്കാരനുമായി കൂടിക്കാഴ്ച നടത്തിയെന്നും അതിന് ശേഷം കല്‍ബുര്‍ഗിയിലേക്ക് മറ്റൊരു ബസില്‍ കയറിപ്പോയതായും സിസിടിവി ദൃശ്യങ്ങള്‍ പറയുന്നു. ബോംബ് സ്ഫോടനം നടത്തിയ യുവാവ് കൂടിക്കാഴ്ച നടത്തിയ യുവാവിനെയാണ് മാര്‍ച്ച് 13 ചൊവ്വാഴ്ച എന്‍ഐഎ പിടികൂടിയതെന്നും വാര്‍ത്ത പരന്നിരുന്നു. ഇത് എന്‍ഐഎ നിഷേധിച്ചിരിക്കുകയാണ്.

വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പ്രതിഫലം നല്‍കുന്ന പോസ്റ്റ്:

ബോംബ് സ്ഫോടനം നടത്തിയ യുവാവിനെക്കുറിച്ച് വിവരം ലഭിക്കാന്‍ 2023 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന ബെല്ലാരിയിലെ നാലംഗ ഐഎസ്ഐഎസ് സംഘത്തിലെ ചെറുപ്പക്കാരെ എന്‍ഐഎ മാര്‍ച്ച് 6 മുതല്‍ 9 വരെ ചോദ്യം ചെയ്തിരുന്നു. 2020നും 2023നും ഇടയില്‍ ബെംഗളൂരു പൊലീസും എന്‍ഐഎയും ശിവമൊഗ്ഗയില്‍ ഒരു ഐഎസ്ഐഎസ് രഹസ്യസംഘത്തെ പിടികൂടാന്‍ ശ്രമിച്ചതിനിടയില്‍ രക്ഷപ്പെട്ട രണ്ട് യുവാക്കളില്‍ ഒരാളായിരിക്കാം രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ എന്നാണ് കരുതുന്നതെന്ന് പ്രസ്താവിച്ചിരുന്നു. ഇപ്പോള്‍ അത് ശരിയാണെന്ന് ഏതാണ്ട് എന്‍ഐഎ സ്ഥിരീകരിച്ചു. അബ്ദുള്‍ താഹ മതീന്‍, മുസ്സാവിര്‍ ഹുസ്സൈന്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്ന ഈ ചെറുപ്പക്കാര്‍.

ഐഡി മറച്ചുപിടിച്ചും രഹസ്യമായി ആശയവിനിമയം നടത്തിയും സംഘാംഗങ്ങള്‍

രാമേശ്വരം കഫേയില്‍ കൃത്യം നിര്‍വ്വഹിച്ച ആളെക്കുറിച്ചും അതിന് സഹായികളായി നിന്നവരെക്കുറിച്ചും ഒരു വിവരവും ലഭിക്കാതിരിക്കുന്നതിന് കാരണമുണ്ട്. കുറ്റവാളികള്‍ അത്രയ്‌ക്ക് വൈദഗ്ധ്യമുള്ളവരാണ്. അവര്‍ അവരുടെ തിരിച്ചറിയല്‍ രേഖകളും അടയാളങ്ങളും അങ്ങേയറ്റം രഹസ്യമാക്കിവെക്കുന്നതില്‍ വിജയിച്ചവരാണ്. അതുപോലെ ഈ സംഘാംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നത് അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെയാണ്. ആ ശൃംഖലയ്‌ക്കുള്ളിലേക്ക് നുഴഞ്ഞു കയറാന്‍ എന്‍ഐഎക്കോ ബെംഗളൂരു പൊലീസിനോ ആവുന്നില്ല. തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതില്‍ അത്രയ്‌ക്ക് പരിചയസമ്പന്നരാണ് ഈ യുവാക്കള്‍.

 

 

 

Tags: rameshwaram cafeMussavir Hussain ShazibBengalure cafe explosionISISNIACCTV Visuals
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

166 പേരെ കൊന്ന മുംബൈ ഭീകരാക്രമണത്തിലെ പ്രതി പാകിസ്ഥാന്‍ ഭീകരനായ തഹാവൂര്‍ ഹുസൈന്‍ റാണ (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാന്‍ തീവ്രവാദകേന്ദ്രങ്ങളുടെ ലൊക്കേഷന്‍ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞത് തഹാവൂര്‍ ഹുസൈന്‍ റാണയില്‍ നിന്നും

India

പഹൽഗാം ഭീകരാക്രമണത്തിനായി   തീവ്രവാദികൾ ഏപ്രിൽ 15 ന് തന്നെ സ്ഥലത്തെത്തി : പഹൽഗാമിന് പുറമേ മൂന്നിടങ്ങളിലും ആക്രമണത്തിന് പദ്ധതിയിട്ടു

India

ഏത് നരകത്തിൽ പോയി ഒളിച്ചാലും ഭീകരുടെ അന്ത്യം ഉറപ്പ് ; ഇനി ലക്ഷ്യം പാക് അധിനിവേശ കശ്മീർ ഭാരതത്തിന്റെ ഭാഗമാക്കുക : മുഖ്താർ അബ്ബാസ് നഖ്‌വി

India

പഹൽഗാം ആക്രമണ സ്ഥലത്ത് അന്വേഷണം ആരംഭിച്ച് എൻഐഎ സംഘം : ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കുന്നു

India

പഹൽഗാമിൽ അക്രമണം നടത്തിയ ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്ത് വിട്ട് സുരക്ഷാ ഏജൻസികൾ : ഇനി ഭീകര വേട്ട കൂടുതൽ എളുപ്പത്തിലാകും

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies