ബെംഗളൂരുവിലെ രാമേശ്വരം കഫേയില്‍ നിയന്ത്രിത സ്ഫോടക ഉപകരണം ഉപയോഗിച്ച് സ്ഫോടനം നടത്തിയ മുഖ്യപ്രതി മുസാവിര്‍ ഹുസ്സൈന്‍ ഷാസിബിന്റെ വ്യക്തമായ ചിത്രങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ. ) മൂന്ന് ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഹിന്ദു പേരുകളില്‍ വരെയുള്ള ആധാര്‍ കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സുകളുമാണ് പ്രതി ഉപയോഗിക്കുന്നത്. മുഹമ്മദ് ജുനെദ് സയിദ് എന്ന പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. അബ്ദുള്‍ മത്തീന്‍ അഹമ്മദ് താഹ എന്ന ബോംബ് സ്ഫോടനത്തില്‍ മുസാവിറിന് സഹായിയായി നിന്ന ചെറുപ്പക്കാരന് വിഗ്നേഷ് എന്ന പേരില്‍ വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചിരുന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്.
Request for Information, Identity of the Informer will be kept Secret. pic.twitter.com/PBXPRH3DtB
— NIA India (@NIA_India) March 29, 2024
വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപയുടെ പ്രതിഫലം വാഗ്ദാനം ചെയ്യുന്നുണ്ട്. വിവരം നല്‍കുന്നവരുടെ ഐഡി രഹസ്യമാക്കി വെയ്ക്കുമെന്നും എന്‍ഐഎ ഉറപ്പുനല്‍കുന്നു. കഴിഞ്ഞ ദിവസം സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നിലുള്ളവര്‍ വിദഗ്ധരായ തീവ്രവാദികള്‍
മാര്‍ച്ച് ഒന്നിനായിരുന്നു രാമേശ്വരം കഫേയില്‍ ഐഇഡി സ്ഫോടനം നടന്നത്. പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് എന്‍ഐഎയ്ക്ക് വിടുകയായിരുന്നു. പ്രതി രാമേശ്വരം കഫേയില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ബാഗ് കൊണ്ടു വയ്ക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് അന്വേഷണത്തില്‍ ഇയാള്‍ ശിവമൊഗ്ഗയിലെ ഐഎസ്ഐഎസ് രഹസ്യ ഗ്രൂപ്പില്‍ പെട്ട യുവാവാണെന്ന് ബെംഗളൂരു പൊലീസ് ഊഹിച്ചിരുന്നു. പക്ഷെ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ വിദഗ്ധരായ ഗ്രൂപ്പിലേക്ക് നുഴഞ്ഞുകയറാന്‍ എന്‍ഐഎയ്ക്ക് ആയിട്ടില്ല. അത്ര വിദഗ്ധമായാണ് സംഘാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതത്രെ.
ബെംഗളൂരു, ബെല്ലാരി, കല്‍ബുറഗി….പ്രതികള്‍ ഇരുളില്‍
രാമേശ്വരം കഫേയില്‍ ഉച്ചയ്ക്ക് 12.58ന് സ്ഫോടനം നടത്തിയ ശേഷം തൊപ്പി വെച്ച ഈ യുവാവ് രാത്രി 8.58ന് ബെല്ലാരിയില്‍ എത്തിയതായി ബസുകളില്‍ നിന്നും വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് സ്ഥിരീകരിച്ചിരുന്നു. പക്ഷെ ആളെ കണ്ടെത്താനായില്ല. ഇതിനിടെ ബെല്ലാരിയിലെ പള്ളികള്‍ക്കുള്ളിലാണ് പ്രതി ഒളിച്ചിരിക്കുന്നതെന്നും ഇവിടെ റെയ്ഡ് നടത്താന്‍ എന്‍ഐഎയെ അനുവദിക്കണമെന്നും കര്‍ണ്ണാടകയിലെ ഒരു നേതാവ് പ്രസ്താവന നടത്തിയത് വന്‍ വിവാദമായിരുന്നു.
ബല്ലാരിയില്‍ വെച്ച് ഈ യുവാവ് മറ്റൊരു ചെറുപ്പക്കാരനുമായി കൂടിക്കാഴ്ച നടത്തിയെന്നും അതിന് ശേഷം കല്‍ബുര്‍ഗിയിലേക്ക് മറ്റൊരു ബസില്‍ കയറിപ്പോയതായും സിസിടിവി ദൃശ്യങ്ങള്‍ പറയുന്നു. ബോംബ് സ്ഫോടനം നടത്തിയ യുവാവ് കൂടിക്കാഴ്ച നടത്തിയ യുവാവിനെയാണ് മാര്‍ച്ച് 13 ചൊവ്വാഴ്ച എന്‍ഐഎ പിടികൂടിയതെന്നും വാര്‍ത്ത പരന്നിരുന്നു. ഇത് എന്‍ഐഎ നിഷേധിച്ചിരിക്കുകയാണ്.
വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പ്രതിഫലം നല്കുന്ന പോസ്റ്റ്:
ബോംബ് സ്ഫോടനം നടത്തിയ യുവാവിനെക്കുറിച്ച് വിവരം ലഭിക്കാന്‍ 2023 ഡിസംബര്‍ മുതല്‍ ജയിലില്‍ കഴിയുന്ന ബെല്ലാരിയിലെ നാലംഗ ഐഎസ്ഐഎസ് സംഘത്തിലെ ചെറുപ്പക്കാരെ എന്‍ഐഎ മാര്‍ച്ച് 6 മുതല്‍ 9 വരെ ചോദ്യം ചെയ്തിരുന്നു. 2020നും 2023നും ഇടയില്‍ ബെംഗളൂരു പൊലീസും എന്‍ഐഎയും ശിവമൊഗ്ഗയില്‍ ഒരു ഐഎസ്ഐഎസ് രഹസ്യസംഘത്തെ പിടികൂടാന്‍ ശ്രമിച്ചതിനിടയില്‍ രക്ഷപ്പെട്ട രണ്ട് യുവാക്കളില്‍ ഒരാളായിരിക്കാം രാമേശ്വരം കഫേയിലെ ബോംബ് സ്ഫോടനത്തിന് പിന്നില്‍ എന്നാണ് കരുതുന്നതെന്ന് പ്രസ്താവിച്ചിരുന്നു. ഇപ്പോള്‍ അത് ശരിയാണെന്ന് ഏതാണ്ട് എന്‍ഐഎ സ്ഥിരീകരിച്ചു. അബ്ദുള്‍ താഹ മതീന്, മുസ്സാവിര്‍ ഹുസ്സൈന്‍ എന്നിവരാണ് ഒളിവില്‍ കഴിയുന്ന ഈ ചെറുപ്പക്കാര്‍.
ഐഡി മറച്ചുപിടിച്ചും രഹസ്യമായി ആശയവിനിമയം നടത്തിയും സംഘാംഗങ്ങള്‍
രാമേശ്വരം കഫേയില്‍ കൃത്യം നിര്‍വ്വഹിച്ച ആളെക്കുറിച്ചും അതിന് സഹായികളായി നിന്നവരെക്കുറിച്ചും ഒരു വിവരവും ലഭിക്കാതിരിക്കുന്നതിന് കാരണമുണ്ട്. കുറ്റവാളികള്‍ അത്രയ്ക്ക് വൈദഗ്ധ്യമുള്ളവരാണ്. അവര്‍ അവരുടെ തിരിച്ചറിയല്‍ രേഖകളും അടയാളങ്ങളും അങ്ങേയറ്റം രഹസ്യമാക്കിവെക്കുന്നതില്‍ വിജയിച്ചവരാണ്. അതുപോലെ ഈ സംഘാംഗങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുന്നത് അങ്ങേയറ്റം രഹസ്യസ്വഭാവത്തോടെയാണ്. ആ ശൃംഖലയ്ക്കുള്ളിലേക്ക് നുഴഞ്ഞു കയറാന്‍ എന്‍ഐഎക്കോ ബെംഗളൂരു പൊലീസിനോ ആവുന്നില്ല. തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നതില്‍ അത്രയ്ക്ക് പരിചയസമ്പന്നരാണ് ഈ യുവാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: