കാർ വിപണിയിൽ ഇന്ന് ഏറ്റവും മത്സരമുള്ള വിഭാഗം ആണ് കോംപാക്ട് എസ്‌യുവി. അതിൽ തന്നെ എറ്റവും ജനപ്രിയ വാഹനമായി തുടരുന്ന എസ് യു വിയാണ് കിയ സോനെറ്റ്. നിരവധി എതിരാളികൾ ഉള്ളപ്പോഴും കിയ സോനെറ്റിന്റെ ജനപ്രീതി തുടർന്ന് കൊണ്ടിരിക്കുകയാണ്. പൂർണ എസ് യു വി യുടേതായ അഴകും ഭാവവും കൊണ്ട് തലയെടുപ്പുള്ള ഡിസൈൻ, എണ്ണത്തിലും സൗകര്യങ്ങളിലും ഞെട്ടിക്കുന്ന ഫീച്ചറുകൾ, പ്രീമിയം ഡ്രൈവിംഗ് അനുഭവം, ഇഷ്ടാനുസൃതം തിരഞ്ഞെടുക്കാൻ ട്രിം വക ഭേദങ്ങളുടെ നിര ഇവയൊക്കെയാണ് കിയ സോനെറ്റിനെ മറ്റ് വാഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ജന്മപ്രീതി ആർജിക്കാൻ കാരണമാക്കുന്നതും. ആധുനിക സവിശേഷതകളും സുരക്ഷയും കഴിവുറ്റ സാങ്കേതിക വിദ്യയും സമ്മേളിക്കുന്ന എച്ച് ടി കെ പ്ലസ് വകഭേദങ്ങൾ മുടക്കുന്ന പണത്തിന് അങ്ങേയറ്റം മൂല്യമുള്ള വാഹനമാക്കി കിയ സോനെറ്റിനെ മാറ്റുന്നു.
1. ശക്തിയും ഇന്ധനക്ഷമതയും
ഹൈവേ – സിറ്റി ഡ്രൈവിംഗ് രീതികൾക്ക് മികച്ച ബാലൻസ് നൽകുന്ന 1.2 ലിറ്റർ എഞ്ചിൻ (82 ബിഎച്ച്പി). 5 സ്പീഡ് ട്രാൻസ്മിഷനോട് കൂടിയ രണ്ടാം ഘട്ട ബി എസ്-6 നിലവാരത്തിലുള്ള എൻജിൻ കീശ കാലിയാകാത്ത ഇന്ധനക്ഷമത ഉറപ്പ് വരുത്തുന്നു.
2. ഹൈടെക് സുരക്ഷ
എച്ച് ടി കെ പ്ലസ് മോഡലുകളോടൊപ്പം സെഗ്‌മെന്റിൽ ലഭിക്കാവുന്നതിൽ വെച്ച് മികച്ച സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കും, 6 എയർബാഗുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, ബ്രേക്ക് അസിസ്റ്റ് എന്നീ സുരക്ഷാ സവിശേഷതകൾ ഈ വിലക്ക് ലഭിക്കുക എന്നത് ഒരു അധിക ബോണസ് തന്നെ ആണ്. ഇവക്ക് പുറമെ കൂടുതൽ പരിരക്ഷക്കായി ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും, ഓവർ സ്പീഡ് മുന്നറിയിപ്പ് സംവിധാനങ്ങളും പോലുള്ള സവിശേഷതകൾ കൂടി ഉൾച്ചേർക്ക പെട്ടിരിക്കുന്നു.
3. സൗകര്യങ്ങൾക്ക് ക്ഷാമമില്ല.
ആയാസ രഹിതവും സുഖപ്രദവുമായ യാത്ര നൽകാനും ഉണ്ട് ഒരുക്കങ്ങൾ. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉള്ളപ്പോൾ എസി താപനില നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കി ഡ്രൈവറുടെ ശ്രദ്ധ റോഡിൽ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. പിന്നിലെ യാത്രക്കാരുടെ സുഖകരമായ യാത്രക്ക് റിയർ എസി വെൻ്റുകൾ നൽകിയിട്ടുണ്ട്. അധിക ക്ഷീണം തരാതെ നോക്കാൻ ക്രൂയിസ് കണ്ട്രോൾ സൗകര്യം ഉണ്ട്. ദീർഘ നേരം ഹൈവേ ഡ്രൈവിംഗ് ചെയ്യേണ്ടി വന്നാലും വിഷമിക്കേണ്ടി വരില്ല റോഡിലെ ശ്രദ്ധയും കുറയില്ല.
4. എളുപ്പമാണ് പാർക്കിംഗ്
സെൻസറുകളും പിൻ ക്യാമറയും നൽകുന്ന മാർഗ്ഗനിർദ്ദേശ വരികൾ നോക്കി സ്റ്റിയറിംഗ് തിരിച്ചു കൊടുത്താൽ മതി പാർക്കിംഗ് രസകരമാക്കാൻ. കീലെസ് സ്റ്റാർട്ട് കൂടി ആകുമ്പോ എച്ച് ടി കെ പ്ലസ് ഒരു പ്രീമിയം അനുഭവം ആയി മാറുന്നുണ്ട്.
5. മുടക്കുന്ന ഓരോ രൂപക്കും മുല്യം
കിയ സോനെറ്റ് എച്ച് ടി കെ പ്ലസ് എന്ന ഫീച്ചർ സമ്പന്നമായ കാർ മുന്നിലെത്തുക 9.90 ലക്ഷം രൂപ എന്ന പ്രാരംഭ വിലയിൽ ആണ്. സ്റ്റൈൽ, സുരക്ഷ, പുത്തൻ സാങ്കേതിക വിദ്യ എന്നിവ ഒത്തുചേര്‍ന്ന എസ് യു വി വാഹനം കുറഞ്ഞ ചെലവിൽ സ്വന്തമാകാൻ കഴിയുമെന്ന് തെളിയിക്കുകയാണ് സോനെറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: