കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് ഉള്‍പ്പെടുന്ന മാസപ്പടി കേസില്‍ ഇ ഡി ആദ്യം സിഎംആര്‍എലിന് നോട്ടീസ് നല്‍കും. എക്സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയതിന്റെ തെളിവുകള്‍ ശേഖരിക്കലാണ് അന്വേഷണത്തിന്റെ ആദ്യ ഘട്ടം. ഇതിനായി ഉടനെ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ നോട്ടീസ് നല്കി വിളിച്ചുവരുത്തിചോദ്യം ചെയ്യും. അക്കൗണ്ട് രേഖകളും പരിശോധിക്കും. അതിന് ശേഷമായിരിക്കും വീണാ വിജയന് നോട്ടീസ് നല്‍കുക.
സിഎംആര്‍എല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ഡയറക്ടര്ഷിപ്പുമുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും(കെഎസ്ഐഡിസി) ഇ ഡി നോട്ടീസ് നല്‍കും. സോഫ്റ്റ്വെയര്സേവനങ്ങള്ക്കെന്നപേരില്എക്സാലോജിക്സൊലൂഷന്സിന്സിഎംആര്എല് 1.72 കോടി രൂപ മാസപ്പടി നല്‍കിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ കേസ്. 2019ല്‍ ആദായനികുതി വകുപ്പ് സിഎംആര്‍എല്‍ കമ്പനിയിലും എംഡിയുടെയും ഉദ്യോഗസ്ഥരുടെയുംവീടുകളിലുംനടത്തിയ പരിശോധനകളെ തുടര്‍ന്ന് ദല്ഹിയിലെആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മാസപ്പടി വിവാദത്തിന്
തുടക്കമിട്ടത്.2016ലായിരുന്നുവീണ വിജയനും സിഎംആര്‍എല്‍ കമ്പനിയും തമ്മില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി ആദ്യം കരാര്‍. മാസം അഞ്ച് ലക്ഷമായിരുന്നു പ്രതിഫലം. 2017ല്‍ സോഫ്റ്റ്വെയര് സേവനങ്ങള്‍ക്ക് മറ്റൊരു കരാറിലും ഏര്‍പ്പെട്ടു. പ്രതിഫലം മാസം മൂന്ന് ലക്ഷം. ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിനിടെ എക്സാലോജിക്കില്‍ നിന്നോ വീണയില്‍ നിന്നോ ഒരു സേവനവും ലഭിച്ചിട്ടില്ലെന്ന് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായി ആദ്യം ഇഡി സിഎംആര്‍എലിന് നോട്ടീസ് നല്‍കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് കമ്പനിക്ക് അനധികൃതമായി പണം ലഭിച്ചതിനെ കുറിച്ചാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസ് (എസ്എഫ്ഐഒ) അന്വേഷണം നടക്കുന്നത്. നേരത്തെ എസ്എഫ്ഐഒ വീണ മാസപ്പടി വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് സിഎംആര്‍എലിലും കെഎസ് ഐഡിസിയിലും നേരിട്ട് അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: