ബെംഗളൂരു: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എന്നത് വെറും ഊതിവിര്‍പ്പിച്ച സങ്കല്‍പം മാത്രമാണെന്ന വിമര്‍ശനമുയര്‍ത്തിയ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് ചുട്ടമറുപടി നല്‍കി ഇന്‍ഫോസിസ് സ്ഥാപകന്‍ മോഹന്‍ദാസ് പൈ. രഘുറാം രാജന്റെ വാദം വെറും ബാലിശമാണെന്നും മോഹന്‍ദാസ് പൈ പറഞ്ഞു.
India making mistake believing ‘hype’ about growth: Raghuram Rajan
Silly arguments by RR, school drop out rates are down,college enrolment increased,huge jobs created, Wrong comparison about chil subsidy given over many years,to annual spend on HE
— Mohandas Pai (@TVMohandasPai) March 27, 2024
“ഇന്ത്യയില്‍ സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോകുന്നവരുടെ എണ്ണം കുറയുകയാണ്. കോളെജില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. വലിയ രീതിയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കപ്പെടുന്നുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി ചെലവഴിക്കുന്ന പണത്തെ കുട്ടികള്‍ക്ക് നല്‍കുന്ന സബ്സിഡിയുമായി താരതമ്യം ചെയ്യുന്നത് തെറ്റായ താരതമ്യമാണ്. “- മോഹന്‍ദാസ് പൈ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
വിദ്യാഭ്യാസം മെച്ചപ്പെടുത്താതെയും തൊഴില്‍ ശക്തിയുടെ നൈപുണ്യം മെച്ചപ്പെടുത്താതെയും ഇന്ത്യ കൊട്ടിഘോഷിക്കുന്ന സാമ്പത്തിക വളര്‍ച്ച നേടുക അസാധ്യമാണെന്ന രഘുറാം രാജന്റെ അഭിപ്രായത്തിന് കൂടി മറുപടി പറയുകയായിരുന്നു വിദ്യാഭ്യാസ വിചക്ഷണന്‍ കൂടിയായ മോഹന്‍ദാസ് പൈ. ബ്ലുംബെര്‍ഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രഘുറാം രാജന്റെ മോദി സര്‍ക്കാരിനു നേരെയുള്ള വിമര്‍ശനം. മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ നൈപുണ്യം എന്നീ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തില്ലെങ്കില്‍ യുവാക്കളുടെ എണ്ണം കൂടുതലുണ്ടെന്ന് അവകാശപ്പെടുന്ന യുവ ഇന്ത്യയ്‌ക്ക് വിചാരിച്ച നേട്ടം കൊയ്യാനാവില്ലെന്നതായിരുന്നു രഘുറാം രാജന്റെ മറ്റൊരു വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: