കോട്ടയം: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന് പറയുന്നതൊന്നും കാര്യമാക്കേണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. സി.പി.എമ്മിന് ദേശീയ പാര്‍ട്ടി സ്ഥാനം നഷ്ടമായാല്‍ മരപ്പട്ടി ചിഹ്നത്തിലൊക്കെ പിന്നെ മത്സരിക്കേണ്ടിവരും എന്ന ബാലന്റെ അഭിപ്രായത്തോട് ആവര്‍ത്തിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചെറിയൊരു യോഗത്തില്‍ പറഞ്ഞ ചെറിയൊരു കാര്യമായിട്ടാണ് പാര്‍ട്ടി സെക്രട്ടറി അതിനെ വിലയിരുത്തുന്നത്. ബാലന് പറഞ്ഞതിന് വലിയ വില കൊടുക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ സംസ്ഥാനത്ത് 20 സീറ്റ് നേടുമെന്ന് തങ്ങള്‍ പറയുമെന്നും അതിനുശേഷം യഥാര്‍ത്ഥ കാര്യങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കയ്യാങ്കളി ഉണ്ടായിരുന്ന വാര്‍ത്തയും ഗോവിന്ദന് നിഷേധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: