മുന്പത്തേക്കാളേറെ വിവിധ മറ്റ് സമുദായങ്ങള്‍ ബി.ജെ.പിയുമായി അടുത്തുകൊണ്ടിരിക്കുകയാണ് മുന്‍ ദേശീയ അദ്ധ്യക്ഷനും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിംഗ് ഒരു മാധ്യമത്തോട് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. കേരളത്തിലും നിശ്ചയമായും ഏതാനും സീറ്റുകള്‍ ലഭിക്കും. എത്രയെന്നിപ്പോള് പറയുന്നില്ല. തിരുവനന്തപുരം, പാലക്കാട,് തൃശ്ശൂര്‍ എന്നിവ ഞങ്ങള്‍ പ്രതീക്ഷിക്കുന്ന സീറ്റുകളില്‍ ചിലതാണ്്. കര്‍ണാടകയില്‍ 26 സീറ്റുകള്‍ തങ്ങള്‍ നേടും. തെലുങ്കാനയില്‍ കോണ്‍ഗ്രസിന് ശക്തിയുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനങ്ങള്‍ ഞങ്ങളുടെ ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍
ബി.ജെ.പിക്ക് ഇക്കുറി 370 സീറ്റില്‍ കുറയില്ല. ചില സംസ്ഥാനങ്ങളില്‍ നില കൂടുതല്‍ മെച്ചപ്പെടും. ഉത്തര്‍പ്രദേശില്‍ 62 സീറ്റ് ആണ് ഉള്ളത്. ഇത്തവണ 76 വരെ സീറ്റുകള്‍ പ്രതീക്ഷിക്കുന്നു. രാമക്ഷേത്ര നിര്‍മാണത്തില്‍ തങ്ങള്‍ രാഷ്ട്രീയം കണ്ടിട്ടില്ലെന്നും അതില്‍ നേട്ടമോ നഷ്ടമോ എന്ന് വിലയിരുത്തുന്നില്ലെന്നും ശ്രീരാമന്റെ ജന്മം കൊണ്ട് പവിത്രമായ സ്ഥലത്ത് ക്ഷേത്രം പണിതു എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരില്‍ ഗൗരവമേറിയ സുരക്ഷാ വെല്ലുവിളികള്‍ ഇല്ല. എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: