കൊച്ചി: ചികിത്സയിലുളള പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ നില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് അബ്ദുള്‍ നാസര്‍ മഅ്ദനി ചികിത്സയില്‍ കഴിയുന്നത്.രാവിലെ രക്തസമ്മര്‍ദം കൂടുകയും ഓക്സിജന്‍ നില താഴുകയുമായിരുന്നു. ഉടന്‍തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ഡയാലിസിസ് തുടരുന്നു.
കരള്‍ രോഗം കാരണം മഅ്ദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ തുടരുകയാണ്. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് നല്‍കിയതിനെത്തുടര്‍ന്ന് മഅ്ദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: