തൃശ്ശൂര്‍: തൊഴില്‍ തേടിയും വിദ്യാഭ്യാസത്തിനായും യുവാക്കള്‍ കേരളം വിടുന്നത് ഇതുവരെ സംസ്ഥാനം ഭരിച്ച ഇരുമുന്നണികളുടെയും കഴിവുകേടാണെന്ന് ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കേരളത്തില്‍ വ്യവസായവും കച്ചവടവും നടത്താന്‍ പറ്റാത്ത സാഹചര്യമാണ്. ഭരണകക്ഷിയായ സിപിഎമ്മിന്റെ ട്രേഡ് യൂണിയന് തന്നെ സംരംഭകരെ ഭീഷണിപ്പെടുത്തുന്നു. ടൂറിസം രംഗത്ത് പോലും സംരംഭകര്‍ക്ക് രക്ഷയില്ല. അടുത്തകാലത്തായി പഠനത്തിനായും പതിനായിരക്കണക്കിന് കുട്ടികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു പോവുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെയാണ് ഇത് വ്യക്തമാക്കുന്നത്.
കലാലയങ്ങള്‍ എസ്എഫ്ഐയുടെ ഭീകരകേന്ദ്രങ്ങളായിരിക്കുന്നു. വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവും കേരള സര്‍വകലാശാലാ കലോത്സവ വിധികര്‍ത്താവായിരുന്ന ഷാജിയുടെ മരണവും എസ്എഫ്ഐ നടത്തിയ കൊലപാതകങ്ങളാണ്. ഭരണത്തലവനായ ഗവര്‍ണറെ വരെ ആക്രമിക്കുകയാണ് എസ്എഫ്ഐ. സിപിഎം നേതൃത്വം ഇതിന് കൂട്ടുനി
ല്ക്കുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിനുള്ള നടപടികള്‍ വൈകിപ്പിച്ചത് പ്രതികളെ രക്ഷപ്പെടുത്താനാണ്, ജാവദേക്കര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 70 വര്‍ഷമായി യുഡിഎഫും എല്‍ഡിഎഫും കേരളത്തിന് നല്‍കിയത് ദാരിദ്ര്യമാണ്. മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് പുരോഗതിയും സമൃദ്ധിയും ഉണ്ടാകുന്നു. അതേസമയം കേരളത്തില്‍ രണ്ടു മുന്നണികളും ഉറപ്പുനല്‍കുന്നത് ദാരിദ്ര്യം മാത്രമാണെന്നും ജാവദേക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: