തിരുവല്ല: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി സീനിയര്‍ സബ് എഡിറ്ററുമായ കെ.ജി. മധുപ്രകാശ് വിരമിച്ചു. കൊച്ചി, കോട്ടയം, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 28 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്. ശ്രദ്ധേയമായ നിരവധി റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുണ്ട്.
തിരുവല്ലയിലെ എഡിഷന് സെന്ററില്‍ നടന്ന യാത്രയയപ്പ് യോഗം ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് മാനേജര്‍ എ.സി. സുനില്‍കുമാര്‍ അധ്യക്ഷനായി. കെ.ജി. മധുപ്രകാശിന് എംഡി എം. രാധാകൃഷ്ണന് ഉപഹാരം സമര്‍പ്പിച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.എം. ശ്രീദാസ്, കോര്‍പ്പറേറ്റ് സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി. പ്രസാദ്ബാബു, അസിസ്റ്റന്റ് മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന്, യൂണിറ്റ് അസിസ്റ്റന്റ് മാനേജര്‍ എന്‍. വേണു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: