കോട്ടയം: വിദേശങ്ങളിലെപ്പോലെ വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്ത് പോക്കറ്റ് മണി കണ്ടെത്താന്‍ കഴിയും വിധം ക്ളാസ് ടൈം ക്രമീകരിക്കാന്‍ തയ്യാറെടുക്കുകയാണ് കോളേജുകള്‍. പഠനത്തിനൊപ്പം ജോലി ചെയ്യുകമാത്രമല്ല, മറ്റെന്തെങ്കിലും തൊഴിലധിഷ്ഠിത കോഴ്സുകള്‍ കൂടി പഠിക്കാനുളള സൗകര്യമൊരുക്കുക കൂടിയാണ് ചെയ്യുന്നത്. 75ാം വാര്‍ഷികത്തിലേക്ക് കടക്കുന്ന ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളേജാണ് ജില്ലയില്‍ ഈ മാറ്റത്തിന് നാന്ദി കുറിക്കുന്നത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ ക്ലാസുകള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായി നിശ്ചയിച്ചു. നിലവില്‍ 9.30 മുതല്‍ 3.30 വരെയാണ് ക്ലാസ് ടൈം. പെണ്‍കുട്ടികള്‍ക്ക് മാത്രം പ്രവേശനമുള്ള ഈ കോളേജ് ഡിഗ്രി, പി.ജി ക്ലാസുകളാണ് നടത്തുന്നത്.
രക്ഷിതാക്കള്‍ക്കിടയില്‍ സര്‍വ്വേ നടത്തിയാണ് ക്ലാസ് ടൈം ക്രമീകരിച്ചതെന്ന് കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റാണി മരിയ തോമസ് അറിയിച്ചു അടുത്ത വര്‍ഷം മുതല്‍ രണ്ടുമണിക്ക് ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികള്‍ക്ക് മറ്റ് തൊഴില്‍ അധിഷ്ഠിത കോഴ്സുകള്ക്കുചേരുകയോ മറ്റ്് സ്ഥാപനങ്ങളില്‍ പാര്‍ട്ട് ടൈം ജോലി എടുക്കുകയോ ചെയ്യാം. നാലുവര്‍ഷ ബിരുദ കോഴ്സ് ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങളും കോളേജ് നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പേഷ്യന്റ് കെയര്‍ മാനേജ്മെന്റ്, മെഡിക്കല്‍ കോഡിങ് തുടങ്ങി വിദേശത്ത് തൊഴിലവസരങ്ങളുള്ള ഒട്ടേറെ കോഴ്സുകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട.് മത്സരപരീക്ഷയില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനവും വിദേശ ഭാഷ പഠിക്കാനുള്ള സൗകര്യവും ഒരുക്കും. വിദേശത്തെ കോളേജുകളില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ അസംപ്ഷന്‍ കോളേജിലും നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അധികൃത അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: