തിരുവനന്തപുരം: തലസ്ഥാന ജില്ലയെ ഇന്നൊവേഷന്‍ സെന്ററായി മാറ്റുന്നതിന് പൂജപ്പുര ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി വഹിക്കുന്ന പങ്ക് വലുതാണെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ ആവശ്യം അടുത്ത കാലഘട്ടത്തിലെ ടെക്‌നോളജിയാണ്. ഇന്‍സ്റ്റിട്യൂട്ടിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്ത് ഇന്‍സ്റ്റിട്യൂട്ട് നടപ്പാക്കിയ ന്യൂതന സാങ്കേതികവിദ്യയെ അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യ രംഗത്ത് ഇനി ആവശ്യം ഭാവി ലാബുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ പ്രൊഫ. സഞ്ചയ് ബിഹാരി സ്വാഗതവും ബയോടെക്‌നോളജി തലവന്‍ ഡോ. ഹരികൃഷ്ണ വര്‍മ്മ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഇന്‍സ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞന്‍മാരും എന്‍ജിനിയര്‍മാരും പങ്കെടുത്തു. കോളേജിന്റെ വക ഉപഹാരം രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: