ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കാതെ ദല്‍ഹി ഹൈക്കോടതി. മദ്യനയക്കേസില്‍ ഇഡി നടത്തിയ അറസ്റ്റിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ കെജ്രിവാള് നല്കിയ ഹര്‍ജിയില്‍ ബുധനാഴ്ച വാദം കേട്ട കോടതി ഒരു ഇടക്കാലാശ്വാസവും നല്കാന് തയ്യാറായില്ല. കേസില്‍ കോടതി ഇനി ഏപ്രില്‍ 3നേ വാദം കേള്‍ക്കൂ. അതുവരെ കെജ്രിവാള് ഇഡി കസ്റ്റഡിയില്‍ തുടരും.
കെജ്രിവാളിന്റെ ഹര്‍ജിയിലെ വാദങ്ങള്‍ക്ക് മറുപടി നല്കാന് സമയം വേണമെന്ന് ഇഡി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇഡിയുടെ ഈ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഇത് മനപൂര്‍വ്വം സമയം നീട്ടിക്കിട്ടാനുള്ള ഇഡിയുടെ തന്ത്രമാണെന്ന കെജ്രിവാളിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഘ് വിയുടെ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: