തായ്പേയ്: തായ്വാന് ചുറ്റുമായി ഒമ്പത് ചൈനീസ് സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയതായി തായ്വാന്. ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ ബുധനാഴ്ച രാവിലെ ആറു വരെ (പ്രാദേശിക സമയം) ഇവ രാജ്യത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിലനിന്നതെന്ന് തായ്വാന് ദേശീയ പ്രതിരോധ മന്ത്രാലയം (എംഎന്‍ഡി) അറിയിച്ചു.
തായ്വാന് ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം ഒമ്പത് ചൈനീസ് വിമാനങ്ങളില്‍ നാലെണ്ണം തായ്വാനിലെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ (എഡിഐഇസെഡ്) പ്രവേശിച്ചു. തായ്വാനീസ് സായുധ സേന സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചൈനീസ് പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടിയായി സിഎപി വിമാനങ്ങള്‍, നാവിക കപ്പലുകള്‍, തീരദേശ മിസൈല്‍ സംവിധാനങ്ങള്‍ എന്നിവ വിന്യസിക്കുകയും ചെയ്തു.
അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മൊത്തത്തിലുള്ള ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുന്നതിനായി ചൊവ്വാഴ്ച ഒരു സംയോജിത വ്യോമ പ്രതിരോധ അഭ്യാസം നടത്തിയതായി തായ്വാന് എയര്‍ഫോഴ്സ് കമാന്‍ഡ് അറിയിച്ചു. ഇരുരാജ്യത്തെയും ജനങ്ങള്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ഭയപ്പെട്ടിരിക്കുകയാണെന്ന് പ്രദേശിക മാധ്യമങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: