കോട്ടയം: നാക്കിന് എല്ലില്ലാത്ത സി.പി.എം നേതാവ് എം എം. മണി എം.എല്‍.എയ്ക്ക് പറ്റിയ ഒരു എതിരാളിയായി കിട്ടി. ആരെ കുറിച്ചും എന്ത് അധിക്ഷേപവും പറയാന്‍ ലൈസന്‍സ് ഉണ്ടെന്ന് കരുതുന്ന എം.എം മണിക്കെതിരെ ഇടുക്കി മുന്‍ ഡി.സി.സി സെക്രട്ടറിയും യു.ഡി.എഫ് ദേവികുളം നിയോജകമണ്ഡലം കണ്‍വീനറുമായ ഒ.ആര്. ശശിയാണ് അധിക്ഷേപ പരാമര്‍ശവുമായി വന്നിരിക്കുന്നത്.
മണിയുടെ മുഖത്ത് നോക്കിയാല്‍ ചുട്ട കശുവണ്ടി പോലെ ഇരിക്കും എന്നാണ് ശശിയുടെ പരിഹാസം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിനെ ഷണ്ഡന് എന്നു വിളിച്ചതിനുള്ള മറുപടിയായിട്ടായിരുന്നു മൂന്നാറിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ ശശി ഈ പരാമര്‍ശം നടത്തിയത്.
ഏതായാലും ഇത് വംശീയ അധിക്ഷേപത്തിന്റെ പരിധിയില്‍ വരുമെന്നതിനാല്‍ കേസ് കൊടുക്കാന്‍ വകുപ്പുണ്ട്. എന്നാല്‍ കേസുമായി മുന്നോട്ടുപോയാല്‍ തന്റെ ചാക്കുകണക്കിനുള്ള പഴയ അധിക്ഷേപങ്ങള്‍ തിരിച്ചടിക്കുമോ എന്ന ഭീതിയിലാണ് മണി. ഏതായാലും ചുട്ട കശുവണ്ടിയെക്കുറിച്ചുള്ള മണിയുടെ അഭിപ്രായം കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് വോട്ടര്‍മാര്‍.
പരസ്പരം ചെളി വാരിയെറിഞ്ഞു കൊണ്ടുള്ള യു.ഡി. എഫിന്റെയും എല്‍.ഡി.ഫിന്റെയും കളി തിരഞ്ഞെടുപ്പു ചൂടില്‍ നാട്ടുകാര്‍ക്ക് കുളിരുപകരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: