Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തൃശൂരിനേക്കാള്‍ കടുക്കുമോ വയനാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 02:48 am IST
in Main Article

കാലാവസ്ഥയാണിപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം. കുറച്ചുനാള്‍ മുമ്പ് തണുപ്പായിരുന്നു. ഇപ്പോഴാകട്ടെ ചൂടും. കേരളമാകെ ചൂട് കൊടുമ്പിരിക്കൊള്ളുന്നു. തെരഞ്ഞെടുപ്പല്ലെ. തൃശൂരാണ് ചൂടേറിയ മത്സരം. വെയിലും തൃശൂരില്‍ തന്നെ. ഇന്നലെ (2024 മാര്‍ച്ച് 26) കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പനുസരിച്ച് കനത്ത ചൂട് തൃശൂരാണ്. 40 ഡിഗ്രിയാണ് രേഖപ്പെടുത്തിയ ചൂട്. മറ്റ് ജില്ലകളിലെല്ലാം അതിലും താഴെയാണ്. സ്ഥാനാര്‍ത്ഥികളുടെ പ്രാധാന്യം തന്നെയാകുമോ ചൂടിന് കാരണം! സംശയമില്ല. ചൂടേറിയ മത്സരം തന്നെയാണ് തൃശൂരില്‍. സുരേഷ്‌ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയതു മുതല്‍ അതിന് ശക്തികൂടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറങ്ങിയ എംപി ടി.എന്‍. പ്രതാപന്‍ ചുമരെഴുത്ത് മായിച്ച് പകരം മുരളീധരന്റെ പേരെഴുതി. എല്‍ഡിഎഫിന്റെ മുന്‍മന്ത്രി സുനില്‍കുമാറുമെത്തി. എല്ലാം കൊണ്ടും പൊടിപൂരം. ചൂട് കൂടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

തൃശൂരിലെ ചൂട് താല്‍ക്കാലികമാകാന്‍ പോവുകയാണോ? യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് ചൂട് വരാന്‍ പോകുന്നതേയുള്ളൂ. അത് വയനാട്ടില്‍ കാണാനിരിക്കുന്നതേയുള്ളൂ. കോണ്‍ഗ്രസ് രാഹുലിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുന്നു. ആനിരാജയും എല്‍ഡിഎഫിനായി രംഗത്തുണ്ട്.
വയനാട് മണ്ഡലത്തില്‍ ഇത്തവണ ബിജെപിക്കായി പോരാടാന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധിയും ആനി രാജയും വിസിറ്റിങ് വീസക്കാരും തന്റേത് സ്ഥിരം വീസയുമാണെന്ന മുനവച്ച പരാമര്‍ശവുമായാണ് സുരേന്ദ്രന്‍ വയനാട്ടിലേക്ക് എത്തുന്നത്. രാഹുല്‍ എം.പിയായ ശേഷം മണ്ഡലം മറന്നു. രാഹുല്‍ വന്നതിനേക്കാള്‍ കാട്ടാനയും കാട്ടുപോത്തും കരടിയും പുള്ളിപ്പുലിയും വന്നു. അന്നൊന്നും രാഹുലിനെ മഷിയിട്ടു നോക്കിയിട്ടും കണ്ടില്ല.

ഇത്തവണയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖമായ രാഹുലിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന ആലോചനയില്‍നിന്നാണ് സുരേന്ദ്രന്റെ പേര് ഉയര്‍ന്നുവന്നതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചതും. വയനാട്ടില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ സുരേന്ദ്രനെ കഴിഞ്ഞയാഴ്ച ദല്‍ഹിയിലേക്ക് വിളിപ്പിച്ച് വിശദീകരിച്ചിരുന്നു.

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന അധ്യക്ഷ പദവി ഒഴിയുമ്പോള്‍ സുരേന്ദ്രന് അര്‍ഹമായ സ്ഥാനം ഉറപ്പാക്കുന്ന കാര്യത്തിലും ധാരണയുണ്ടെന്നാണ് വിവരം. സംഘടനാ തലത്തിലോ ഭരണ സംവിധാനത്തിലോ സുരേന്ദ്രന് അര്‍ഹമായ പരിഗണന ഉറപ്പാക്കും. രാജ്യസഭാ എംപി സ്ഥാനവും കേന്ദ്രമന്ത്രിസഭയില്‍ അംഗത്വവും ഉള്‍പ്പെടെ പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് വലിയ മേല്‍ക്കൈ ഉള്ള, ബിജെപിക്ക് എട്ടു ശതമാനത്തില്‍ താഴെ മാത്രം വോട്ടുവിഹിതമുള്ള മണ്ഡലത്തിലേക്ക് സംസ്ഥാന അധ്യക്ഷനെ ബിജെപി നേതൃത്വം നിയോഗിക്കുന്നത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ്. വയനാട്ടില്‍ കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്കു ലഭിച്ച മൃഗീയ ഭൂരിപക്ഷം കുറയ്‌ക്കുകയും, അദ്ദേഹത്തെ പ്രചാരണത്തില്‍ പരമാവധി വയനാട്ടില്‍ത്തന്നെ തളച്ചിടുകയുമാണ് പ്രധാന ലക്ഷ്യം.

സുരേന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഇത്തവണ വയനാട്ടില്‍ പ്രചാരണച്ചൂടേറുമെന്ന് ഉറപ്പായി. ബിജെപിയുടെ ദേശീയ നേതാക്കളും താര പ്രചാരകരും ഇക്കുറി സുരേന്ദ്രനായി രംഗത്തിറങ്ങും. പ്രധാനമന്ത്രിയുടെ വസതിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വവും അന്തിമമാക്കിയത്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ എന്‍ഡിഎയ്‌ക്കായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്. ഈ സാഹചര്യത്തില്‍ രാഹുലിനെതിരെ ശക്തമായ മത്സരമെന്ന പ്രതീതി ജനിപ്പിക്കാനാണ് സീറ്റ് ബിഡിജെഎസില്‍നിന്ന് ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷനെത്തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി തീരുമാനിച്ചതെന്നാണ് വിവരം.

സഖ്യകക്ഷികള്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ ആ മണ്ഡലത്തില്‍ പ്രചാരണത്തിന് എത്താന്‍ ബിജെപി ദേശീയ നേതാക്കള്‍ക്കുള്ള താല്‍പര്യക്കുറവ് സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമേ, രാഹുലിനും ഇന്ത്യ മുന്നണിക്കും എതിരായ പ്രചാരണ വിഷയങ്ങള്‍ വയനാട്ടില്‍നിന്നുതന്നെ ബിജെപി ദേശീയ നേതൃത്വം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും വിലയിരുത്തലുണ്ട്.
ഇന്ത്യാ സഖ്യത്തിലെ ഘടകമാണ് സിപിഐ. ആകക്ഷിയുടെ ദേശീയ നേതാവാണ് ആനിരാജ. അവരെന്തിനാണാവോ വയനാട്ടിലെത്തിയത്. താന്‍ ചെറുപ്പത്തില്‍ വയനാട്ടിലുണ്ടായിരുന്നു എന്നാണ് ആനിയുടെ അഭിപ്രായം. മുതിര്‍ന്നപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ് സിപിഐയുടെ പൊറുതി. അതുകൊണ്ടുതന്നെ അപ്രസക്തമായ ആനിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

ഭാരത് മാതാ കീ ജയ് ആദ്യം വിളിച്ചത് അസീമുള്ള ഖാന്‍ ആയതിനാല്‍ ഇനി ബിജെപിക്കാര്‍ ആ മുദ്രാവാക്യം ഉപേക്ഷിക്കുമോ എന്നാണല്ലൊ മുഖ്യമന്ത്രി ചോദിച്ചത്. സിപിഐ കോണ്‍ഗ്രസിന്റെ ഇന്ത്യാ മുന്നണി ഘടകമായതിനാല്‍ സിപിഎമ്മുകാര്‍ സിപിഐയ്‌ക്ക് വോട്ടു ചോദിക്കുമോ എന്നുകൂടി വ്യക്തമാക്കുമോ? കാലങ്ങളായി ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യമാണ് ഭാരത് മാതാ കീ ജയ്. മുഖ്യമന്ത്രിക്ക് അതില്‍ ശങ്കയോ സംശയമോ വേണ്ട. അസീമുള്ള ഖാന്‍ വിളിച്ച മുദ്രാവാക്യം ഇടതന്മാര്‍ വിളിക്കുമോ? അതാണറിയേണ്ടത്. ഭാരത് മാതാവാണ് മുഖ്യം. അതിന് ജയ് വിളിക്കുന്നതാണ് പ്രധാന്യം. അസീമുള്ളഖാന്‍ അത് വിളിച്ചത് അദ്ദേഹത്തിന്റെ മഹത്വം. അത് തിരിച്ചറിയാത്തതാണ് മുഖ്യന്റെ മണ്ടത്തരം.

 

Tags: Modiyude GuaranteeThrissurK SurendransureshgopiwayanadK KunhikannanK KunjikannanUtharanLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ സുരേന്ദ്രനെ പോലുള്ള ബിജെപി നേതാക്കൾ നിയമസഭയിൽ ഉണ്ടായിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടക്കുമായിരുന്നില്ല- സുരേഷ് ഗോപി

Kerala

മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് വേണ്ടി ചുമരെഴുതി സുരേഷ്‌ഗോപി: പ്രചരണം തുടങ്ങി

Kerala

ചന്ദ്രമോഹനെ വെട്ടി, തൃശൂരിലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നു; മുരളീധര വിഭാഗം കടുത്ത അതൃപ്തിയിൽ

Kerala

തൃശ്ശൂരിലെത്തിയ ആലങ്കോട് ലീലാകൃഷ്ണന് തണുപ്പന്‍ സ്വീകരണം; മുതിര്‍ന്ന നേതാക്കളെ തഴഞ്ഞതില്‍ പാര്‍ട്ടിക്കുള്ളിലും നേതൃനിരയിലും അതൃപ്തി

Kerala

വയനാട് തുരങ്ക പാത:പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.