ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ നേവല്‍ വ്യോമതാവളത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തെ നേരിട്ട സൈന്യം ആറ് പേരെ വധിച്ചു. തിങ്കളാഴ്ച രാത്രി തുര്‍ബത്തില്‍ സ്ഥിതി ചെയ്യുന്ന പിഎന്‍എസ് സിദ്ദിഖി നേവല്‍ വ്യോമതാവളത്തിലാണ് ആക്രമണമുണ്ടായത്. വ്യോമതാവളത്തിന്റെ മൂന്ന് മേഖലയില്‍ നിന്നുമാണ് ആക്രമണമുണ്ടായത്. വെടിവയ്പ്പും സ്ഫോടനവും രാത്രിയിലുടനീളം ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
ബലൂചിസ്ഥാന്‍- ലിബറേഷന്‍- ആര്‍മിയുടെ (ബിഎല്‍എ) മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തന്റെ പോരാളികള്‍ എയര്‍ സ്റ്റേഷനില്‍ പ്രവേശിച്ച് വിവേചനരഹിതമായി വെടിവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ചൈനയുടെ നിക്ഷേപത്തെ മജീദ് ബ്രിഗേഡ് എതിര്‍ക്കുകയും ചൈനയും പാകിസ്ഥാനും മേഖലയിലെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതായി ഇവര്‍ ആരോപിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം പാകിസ്ഥാനിലെ സുരക്ഷാകേന്ദ്രങ്ങള്ക്ക് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. അടുത്തിടെ ബലൂചിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്ത് ഭീകരാക്രമണം നടന്നിരുന്നു. ഇറാന്, അഫ്ഗാനിസ്ഥാന് അതിര്‍ത്തികളോട് ചേര്‍ന്നാണ് ബലൂചിസ്ഥാന്‍ സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: