മുംബൈ: സീറ്റു വിഭജന ചര്‍ച്ചകള്‍ പൊളിഞ്ഞു, പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാടി ലോക്ഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ചേക്കും. തങ്ങള്‍ക്കുള്ള സീറ്റുകളുടെ കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാമുണ്ടായില്ലെങ്കില് ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രകാഗ് മഹാ വികാസ് അഘാടിക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഇന്നലെ നടത്താനിരുന്ന വാര്‍ത്താ സമ്മേളനവും അദ്ദേഹം റദ്ദാക്കി.
പ്രകാശിന്റെ പാര്‍ട്ടി ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയുമായുള്ള സഖ്യം ഉപേക്ഷിക്കുകയും ചെയ്തു. 48 ലോക്സഭാ സീറ്റുകളാണ് മഹാരാഷ്ട്രയിലുള്ളത്. ഇതില്‍ 16 സീറ്റു വേണമെന്നാണ് പ്രകാശിന്റെ ഡിമാന്‍ഡ്. എന്നാല്‍ നാലു സീറ്റു നല്‍കാമെന്നാണ്, കോണ്‍ഗ്രസും എന്‍സിപിയും ഉദ്ധവ് ഗ്രൂപ്പ് ശിവസേനയും ഉള്‍പ്പെട്ട മഹാവികാസ് അഘാടി പറയുന്നത്. നാലെണ്ണമേയുള്ളുവെങ്കില് നിങ്ങള്‍ തന്നെയങ്ങ് എടുത്തോയെന്നാണ് പ്രകാശിന്റെ നിലപാട്.
ഞങ്ങള്‍ മഹാവികാസ് അഘാടിയുടെ ഭാഗമായിരുന്നില്ല. അതിനാല്‍ 48 സീറ്റുകളില്‍ 26 സീറ്റുകളില്‍ മല്‍സരിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയായിരുന്നു. അപ്പോഴാണ് നിങ്ങള്‍ മഹാസഖ്യത്തിലേക്ക് ക്ഷണിച്ചത്. ഞങ്ങള്‍ സഖ്യത്തില്‍ ചേരുകയും ചെയ്തു. തുര്‍ടന്ന് ഞങ്ങള്‍ 26 സീറ്റുകളുടെ പട്ടിക നിങ്ങള്‍ക്ക് നല്കി. ഇവയില്‍ 16 എണ്ണവും ആവശ്യപ്പെട്ടു. ഇപ്പോള്‍ പറയുന്നു നാലു സീറ്റേ നല്‍കൂ എന്ന്.. ആ നാലു സീറ്റുകളാകട്ടെ മഹാവികാസ് അഘാടിക്ക് ശക്തിയില്ലാത്ത മേഖലകളിലും… പ്രകാശ് അംബേദ്ക്കറുടെ പാര്‍ട്ടി വക്താവ് ഫറൂഖ് അഹമ്മദ് പ്രതികരിച്ചു.
കൂടുതല്‍ സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ ഒറ്റയ്ക്ക് മല്‍സരിക്കും. എങ്കിലും കോല്ഹാപ്പൂര് പോലെയുള്ള സുപ്രധാന മണ്ഡലങ്ങളില്‍ മഹാവികാസ് അഘാടിയെ പിന്തുണയ്ക്കും, അദ്ദേഹം പറഞ്ഞു.
അതേസമയം സീറ്റുകളെ ചൊല്ലി മഹാവികാസ് അഘാടിയിലും ഭിന്നത ഉടലെടുത്തു. സാംഗ്ലി സീറ്റ് തങ്ങള്‍ക്കു വേണമെന്ന് ശിവസേനയും കോണ്‍ഗ്രസും ഒരു പോലെ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഇരുപാര്‍ട്ടികളും പറയുന്നു. ഭിവണ്ഡി സീറ്റിനെ ചൊല്ലി കോണ്‍ഗ്രസും എന്‍സിപിയും തമ്മിലാണ് വഴക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: