കോട്ടയം: മനുഷ്യക്കടത്തിന് ഇരയായി റഷ്യന്‍ കൂലിപട്ടാളത്തിനൊപ്പം യുദ്ധം ചെയ്യേണ്ടിവന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങിയതിനൊപ്പം അതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ സി.പി.എം ചാനലിന്റെ ശ്രമം. റഷ്യയില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ പ്രിന്‍സിനെയും ഡേവിഡിനേയും ഉടന്‍ നാട്ടിലെത്തിക്കാന്‍ കേന്ദ്രവിദേശകാര്യ വകുപ്പം സഹമന്ത്രി വി.മുരളീധരനും മുന്‍കൈയെടുത്ത് നടപടിയായിക്കഴിഞ്ഞു. ഇവര്‍ക്ക് താത്കാലിക യാത്രാ രേഖകള്‍ നല്‍കിയാണ് നാട്ടിലെത്തിക്കുന്നത്. മറ്റ് രണ്ടു പേരെ കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. ഇതിനായി റഷ്യന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയുമാണ്.
മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗതയേറിയതോടെ അവകാശവാദവുമായി മുഖ്യമന്ത്രിയോടടുത്ത വൃത്തങ്ങളും രംഗത്തെത്തി. മുഖ്യമന്ത്രി വിദേശകാര്യ മന്ത്രിക്ക് നേരിട്ട് കത്തയച്ചുവെന്നും ഇതേ തുടര്‍ന്നാണ് അവിടെ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതെന്നും സി.പി.എം ചാനല്‍ നിരന്തരം വാര്‍ത്ത നല്കിക്കൊണ്ടിരിക്കുകയാണ്. വിദേശങ്ങളിലെ മലയാളികളുടെ കാര്യത്തില്‍ ഒരു നിമിഷം പോലും പാഴാക്കാതെ ഇടപെടുന്ന, വിദേശകാര്യ വകുപ്പു കൈകാര്യം ചെയ്യുന്ന ഒരു സഹമന്ത്രി ഇവിടെ ഉള്ളപ്പോള്‍ അദ്ദേഹത്തെ മറികടന്ന് കേന്ദ്രത്തിലേക്ക് കത്തയച്ച് എല്ലാം ശരിയാക്കിയെന്നാണ് ചാനലിന്റെ മേനിപറച്ചില്‍. കത്തിലാണ് കാര്യമെങ്കില്‍ റഷ്യയ്ക്ക് നേരിട്ട് കത്തയയ്ക്കാമായിരുന്നില്ലേ എന്നാണ് നിഷ്പക്ഷമതികളുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: