ശാസ്താംകോട്ട : മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബൈജു കലാശാല ശാസ്താംകോട്ട മണ്ഡലത്തില്‍ നടത്തിയ റോഡ് ഷോ ആവേശമായി. രാവിലെ കുന്നിക്കോട് മണ്ഡലത്തിലെ പര്യടത്തിന് ശേഷം വൈകിട്ട് പടിഞ്ഞാറേ കല്ലട കാരാളിമുക്കില്‍ നിന്നുമാണ് ശാസ്താംകോട്ട മണ്ഡലം റോഡ് ഷോ ആരംഭിച്ചത്.
നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോ പ്രവര്‍ത്തകര്‍ക്കും ആവേശമായി. പാതയോരങ്ങളില്‍ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ളവര്‍ സ്ഥാനാര്‍ഥിക്ക് ആശംസയുമായി എത്തി. ആഞ്ഞിലിമൂട്, ശാസ്താംകോട്ട വഴി സന്ധ്യയോടെ ഭരണിക്കാവില്‍ റോഡ് ഷോ സമാപിച്ചു.
തുടര്‍ന്ന് ജങ്ഷനിലെ വ്യാപാരികളെയും യാത്രക്കാരെയും കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. മണ്ഡലം പ്രസിഡന്റ് ആര്. ശ്രീനാഥ്, ജനറല്‍ സെക്രടറിമാരായ എം. സജീവ്, വിമല്‍ കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.വി. ശ്രീനിവാസന്, സത്യപാലന് പിള്ള, തയ്യില്‍ രാജേന്ദ്രന്, സെക്രട്ടറി ധനേഷ് പുളിന്താനം, മണ്ഡലം വിസ്താരക് ചിരണ്‍, പഞ്ചായത്ത് സമിതി ഭാരവാഹികള്‍, വിവിധ മോര്‍ച്ച ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: