കായംകുളം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദന് ഹരിപ്പാട്, കായംകുളം നിയോജക മണ്ഡലങ്ങളില്‍ ഊഷ്മള വരവേല്‍പ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കശുവണ്ടി ഫാക്ടറികള്‍, തൊഴിലിടങ്ങളില്‍ എന്നിവടങ്ങളില്‍ ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. പ്രമുഖ വ്യക്തികള്‍, ആരാധനാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. കരുവാറ്റ കടുവന്‍ കുളങ്ങര ശ്രീദുര്‍ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഭക്തരുമായും, ഭാരവാഹികളുമായും സംവദിച്ചു. കാരിച്ചാല്‍ സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ കാത്തോലിക് ചര്‍ച്ചിലെത്തി പ്രാര്‍ത്ഥിച്ചു. വൈദികരുടെ ആശീര്‍വാദം തേടി. വിശ്വാസികളുമായി സൗഹൃദം പങ്കിട്ടു.
കായംകുളം ഗവ. വനിതാ പോളിടെക്നിക്കില്‍ സ്ഥാനാര്‍ത്ഥിക്ക് വിദ്യാര്‍ത്ഥികള്‍ ആവേശകരമായ വരവേല്‍പ്പ് നല്കി. നാടന്‍ പാട്ടുപാടിയും കവിളില്‍ മുത്തം നല്‍കിയുമാണ് കുട്ടികള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. കുട്ടി കവിത ചൊല്ലിയും, ഓരോ ക്ലാസ്സ് റൂമിലും കയറി ചെറു പ്രസംഗത്തിലൂടെയും മുഴുവന്‍ വിദ്യാര്‍ത്ഥിനികളുടെയും, അദ്ധ്യാപകരുടെയും ഹൃദയം കവര്‍ന്നാണ് ശോഭാ സുരേന്ദ്രന് മടങ്ങിയത്.
രാവിലെ കായംകുളത്ത് എത്തിയ ശോഭാ സുരേന്ദ്രനെ ബിജെപി ദക്ഷിണ മേഖല സെക്രട്ടറി വി.എസ് ജിതിന് ദേവ്, കായംകുളം മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാംദാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം പാലമുറ്റത്ത് വിജയകുമാര്‍, മഠത്തില്‍ ബിജു, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് പി.എസ് ബേബി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കൃഷ്ണ കുമാര്‍, ഏരിയ സെക്രട്ടറി സുരേഷ് എന്നിവര്‍ സ്വീകരിച്ചു.തുടര്‍ന്ന് എന്‍എസ്എസ് പ്രസിഡന്റ് ഡോ എം. ശശികുമാറിനെ സന്ദര്‍ശിച്ചു. എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ പി.പ്രദീപ് ലാലിനെ സന്ദര്‍ശിച്ചു.
കല്ലുമൂടിലും പത്തിയൂരിലും വിവിധ കുടുംബയോഗങ്ങളില്‍ ശോഭാ സുരേന്ദ്രന് പങ്കെടുത്തു.’ഇത്തവണ രാഷ്ട്രീയം നോക്കില്ല, ഞങ്ങളുടെ കാര്യം പറയാന്‍ ഞങ്ങള്‍ക്കൊരാളെ വേണം, ഞങ്ങള്‍ ജയിപ്പിക്കും’ കല്ലുംമൂട് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ ഉറപ്പ് സ്ഥാനാര്‍ഥിക്ക്. വീട്, കുടിവെള്ളം തുടങ്ങി സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളും, ആലപ്പുഴയിലെ വികസന പ്രശ്നങ്ങളുമാണ് സ്ഥാനാര്‍ഥിയുടെ സംസാര വിഷയം. കരിമണല്‍ മേഖലയിലെ പരിസ്ഥിതി ചൂഷണവും കൊള്ളയും സ്ഥാനാര്‍ഥി ജനങ്ങള്‍ക്ക് മുന്പില് ചര്‍ച്ചക്ക് വെക്കുന്നു. ഓരോ സ്ഥലത്തും സ്ഥാനാര്‍ഥിയെ കാണാന്‍ ഓരോ സ്ഥലത്തും സ്ത്രീ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. പത്തിയൂര്‍ ഇരുമ്പാണിക്കല് കോളനിയിലും കായംകുളം പ്ലാമൂട്ടില്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. വൈകിട്ട് ഓച്ചിറയില്‍ റോഡ് ഷോയിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: